“ആ… ഞാൻ വന്നിട്ട് പത്തൻപത് കൊല്ലമായി…”
ചിരിയോടെത്തന്നെ ചന്ദ്രനും പറഞ്ഞു.
അയാൾ പറഞ്ഞത് തമാശയാണെന്ന് സണ്ണിക്ക് തോന്നിയെങ്കിലും മുഖഭാവം അതല്ലെന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു.. ആ ചിരി ഒരു കൊലച്ചിരിയാണെന്നും സണ്ണിക്ക് തോന്നി.
“ഇന്ന് പണിക്കാരെത്രയുണ്ട് ചന്ദ്രേട്ടാ,, ?
എന്തൊക്കെയാണ് പണി… ?
എല്ലാം ചന്ദ്രേട്ടൻ കാണിച്ച് തരുമെന്ന് ഡാഡി പറഞ്ഞിരുന്നു… “
വിനയത്തോടെയാണ് സണ്ണി പറഞ്ഞത്.
“ ഓ….ഇന്ന് തന്നെ ഭരണമേറ്റെടുക്കാനാവും മുതലാളി വന്നത് അല്ലേ… ?
ഇതെല്ലാം ഇത്രയും കാലം നോക്കി നടത്തിയിരുന്നത് ഞാനാണ്… പെട്ടെന്നൊരു ദിവസം ഇറങ്ങേണ്ടിവന്നതിൽ എനിക്ക് നല്ല വിഷമമുണ്ട്…”
ചന്ദ്രൻ വെട്ടിത്തുറന്ന് തന്നെ പറഞ്ഞു
സണ്ണി വെറുതെ ചിരിച്ചതേയുള്ളൂ.
“ഏതായാലും മുതലാളി വാ… എല്ലാം കാണിച്ച് തരാം…”
സിഗററ്റ് ആഞ്ഞ് വലിച്ച് നിലത്തിട്ട് ചവിട്ടി ഞെരിച്ച് ചന്ദ്രൻ മുന്നോട്ട് നടന്നു.
മുതലാളി എന്ന വിളി തന്നെ പരിഹസിച്ച് വിളിക്കുന്നതാണെന്ന് സണ്ണിക്ക് മനസിലായി.
അവൻ നേർത്തൊരു ചിരിയോടെ അയാളുടെ പിന്നാലെ നടന്നു.
കുറേ പണിക്കാരുണ്ട്. തെങ്ങ് കയറ്റക്കാരും, തേങ്ങ പെറുക്കി കൂട്ടുന്നവരും, കൃഷിയിടത്തിൽ പണിയെടുക്കുന്നവരും എല്ലാം… വിശാലമായ പറമ്പാണ്.
മുകളിൽ നാലഞ്ചേക്കർ വരുന്ന റബ്ബർ തോട്ടം. അതിലും ടാപ്പിംഗ് തൊഴിലാളികളുണ്ട് .
ചന്ദ്രൻ എല്ലാരേം വിളിച്ച് കൂട്ടി.
“ഇതാണ് ഇനി മുതൽ നിങ്ങളുടെ മുതലാളി…തോമസിന്റെ പുതിയ മരുമോനാ… ഇദ്ദേഹമായിരിക്കും ഇനി മുതൽ ഇതെല്ലാം നോക്കി നടത്തുക… എല്ലാരും മുതലാളിയെ അനുസരിച്ച് നിൽക്കണം… കേട്ടല്ലോ… ?”