സണ്ണി യാത്ര പറഞ്ഞ് വണ്ടിയെടുത്തു. ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങി കണ്ണിൽ നിന്ന് മറയുന്നത് വരെ അവൾ നോക്കി നിന്നു. പിന്നെ അഭിമാനത്തോടെ അകത്തേക്ക് കയറി. ഹാളിലേക്ക് നോക്കിയ മിയ വാതിൽ പടിയിൽ തന്നെ നിന്നു.
ഹാളിലെ സെറ്റിയിൽ ചാരിയിരിക്കുന്നു മമ്മി ….
“നല്ലയാളാ മമ്മി… ഞാനെത്ര വിളിച്ചൂന്നറിയോ മമ്മിയേ… ?
മമ്മിയെന്താ വരാഞ്ഞേ…?”
ബെറ്റിയുടെ അടുത്തിരുന്നു കൊണ്ട് മിയ ചോദിച്ചു.
ബെറ്റി,മകളെ ആകമാനമൊന്ന് നോക്കി. ചവച്ച് തുപ്പിയിട്ടുണ്ടവൻ. അത് ഒറ്റനോട്ടത്തിൽ തന്നെ അറിയാം. ബ്രായും, പാന്റിയുമൊന്നുമില്ല.. ഉറങ്ങിയിട്ടും ഇല്ലെന്ന് തോന്നുന്നു.
“ഞാൻ വിളിച്ചത് മമ്മി കേട്ടില്ലായിരുന്നോ… ?”
മിയ വീണ്ടും ചോദിച്ചു.
“ഉം… കേട്ടിരുന്നു…”
“പിന്നെന്നാ മമ്മി വാതില് തുറക്കാഞ്ഞേ…”
“ എനിക്ക് സൗകര്യമില്ലായിരുന്നു…”
മിയ, മമ്മിയുടെ മുഖത്തേക്ക് തുറിച്ച് നോക്കി.
“മമ്മിയെന്നാ ഇങ്ങിനെയൊക്കെ പറയുന്നേ… മമ്മിയോട് പറഞ്ഞിട്ട് പോകാമെന്ന് ഇച്ചായൻ പറഞ്ഞത് കൊണ്ടാ ഞാൻ വിളിച്ചേ…”
“അത് തന്നെയാടീ ഞാൻ വാതില് തുറക്കാഞ്ഞേ…എന്നോട് യാത്ര പറഞ്ഞ് പോകാൻ അവനെന്റെ ആരാ… നീ അവനെ കെട്ടാൻ ഞാൻ സമ്മതിച്ചോ..?
ഇല്ലല്ലോ… ?
അപ്പോ പിന്നെ അവനെന്റെ ആരുമല്ല…”
മിയ ഞെട്ടിപ്പോയി. ആദ്യം മമ്മി സമ്മതിച്ചില്ലേലും ഈ വീട്ടിലേക്ക് ഡാഡി കൂട്ടിക്കൊണ്ട് വന്നതോടെ മമ്മിക്കും പ്രശ്നമില്ലെന്നാണ് കരുതിയത്.
“ എനിക്കവനെ ഇഷ്ടമല്ല… അവനീ വീട്ടിൽ കഴിയുന്നതും എനിക്കിഷ്ടമല്ല..
നിന്റെ ഡാഡി എന്നെ ഭീഷണിപ്പെടുത്തിയാണ് സമ്മതിപ്പിച്ചത്.. അപ്പോ സമ്മതിക്കാതെ എനിക്ക് വേറെ മാർഗമില്ലായിരുന്നു…
എന്റെ മോളൊരു കാര്യം മനസിലാക്കിക്കോ… അവനിവിടെ വാഴില്ല… ഞാനതിന് സമ്മതിക്കില്ല… എന്റെ കൂടെ നിന്നാ നിനക്ക് നല്ലൊരു ചെക്കനെ ഞാൻ റെഡിയാക്കിത്തരും..
നല്ല ജോലിയുള്ള, നല്ല പണക്കാരനായ ഒരുത്തനെ,,..അവന്റെ കൂടെ മോൾക്ക് രാജകുമാരിയെ പോലെ കഴിയാം.. ഇവൻ നമുക്ക് വേണ്ട മോളെ… നമ്മുടെ കുടുംബത്തിനവൻ ചേരില്ല…”