മിയ അടുത്തിരുന്ന് അവനെ ശരിക്ക് കഴിപ്പിച്ചു.
അവൻ കഴിച്ചതിൽ അവൾക്കും നല്ല സന്തോഷമായി.
കൈകഴുകി വന്ന് ടേബിളിൽ വെച്ച ഒരു കവറ് അവൻ എടുക്കുന്നത് കണ്ട് അവൾ ചോദിച്ചു.
“ഇതെന്നാ ഇച്ചായാ കവറിൽ… ?”
“ഇതൊരു ലുങ്കിയാടീ… അവിടെച്ചെന്ന് മുണ്ടിൽ ചെളിയാക്കണ്ടല്ലോ…”
“അല്ല… അപ്പോ മുതലാളി അവിടെ പണിയെടുക്കാനാ പോവുന്നേ… ?
ഒന്നും വേണ്ട… ഈ മുണ്ടുടുത്ത് അവിടെയങ്ങ് നിന്നേച്ചാ മതി… ചെളിയാകുന്ന ഒരു പണിയും അവിടെ ഇച്ചായനില്ല….”
അവന്റെ കയ്യിൽ നിന്നും മിയ ആ കവറ് വാങ്ങി വെച്ചു.
“മമ്മി എഴുന്നേറ്റില്ലേടീ… മമ്മിയോട് പറഞ്ഞിട്ട് പോകാരുന്നു…”
സണ്ണി പറഞ്ഞു.
“എഴുന്നേറ്റില്ലെന്ന് തോന്നുന്നു… ഞാനൊന്ന് വിളിച്ച് നോക്കാം..’”
മിയ ചെന്ന് ബെറ്റിയുടെ വാതിലിൽ മുട്ടി വിളിച്ചു .മൂന്നാല് വിളി വിളിച്ചിട്ടും അകത്ത് നിന്നും ശബ്ദമൊന്നും കേട്ടില്ല.
“ ഇച്ചായൻ ഇറങ്ങിക്കോ… മമ്മിയോട് ഞാൻ പറഞ്ഞോളാം…”
സണ്ണി, മിയയുടെ കവിളിൽ ഒരുമ്മ കൊടുത്ത് ഇറങ്ങി. പോർചിൽ കാറിനരികിൽ ബുള്ളറ്റ് നിർത്തിയിട്ടിട്ടുണ്. ഇവിടെ വെറുതേ കിടക്കുകയായിരുന്നത്.. ഇന്നലെ ഡാഡി വർക് ഷാപ്പിൽ നിന്നും ആളെ വിളിച്ച് വരുത്തി എല്ലാം കണ്ടീഷനാക്കിയിട്ടുണ്ട്.
സണ്ണി ബുളളറ്റിൽ കയറിയിരുന്നു.
അത് കണ്ട് മിയയുടെ പിളർപ്പൊന്ന് വിറച്ചു. എന്താ ഒരു ലുക്ക്… ഇച്ചായന് ബുള്ളറ്റിൽ കുറഞ്ഞ ഒരു ബൈക്കും ചേരില്ലെന്ന് മിയക്ക് തോന്നി.
ഒറ്റയടിക്ക് തന്നെ അവൻ സ്റ്റാർട്ടാക്കി.
“ഇച്ചായാ പോകല്ലേ… ഒറ്റ മിനിറ്റ്…”
അത് പറഞ്ഞ് മിയ അകത്തേക്കോടി. തിരിച്ച് വന്നത് ഒരു കൂളിംഗ് ഗ്ലാസുമായാണ്. അവൾ തന്നെ അത് സണ്ണിക്ക് വെച്ച് കൊടുത്തു.
കുറച്ചകന്ന് നിന്ന് അവനെ നോക്കിയ മിയക്ക് അവനെ കടിച്ച് തിന്നാൻ തോന്നി.അത്ര സുന്ദരനായിരിക്കുന്നു തന്റെ ഇച്ചായൻ….