ഈ സൊസൈറ്റിയിൽ താനൊരു പേരുണ്ടാക്കിയെടുത്തത്, പണം വാരിയെറിഞ്ഞിട്ട് തന്നെയാണ്.ആവശ്യത്തിനും, അനാവശ്യത്തിനും പണം ഇഷ്ടം പോലെ ചിലവാക്കി.
വാടകയിനത്തിലും, റബ്ബറിൽ നിന്നും, തെങ്ങിൽ നിന്നും, മറ്റ് കൃഷിയിൽ
നിന്നുമുള്ള വരുമാനം മുഴുവൻ ഒരു പൈസ ബാക്കിയാക്കാതെ മഴുവൻ ഇഷ്ടത്തിനനുസരിച്ച് ചിലവാക്കുകയായിരുന്നു. പോരാത്തതിന് തോമസ് മാസാമാസം അയച്ച് തരുന്ന പൈസയും…
ഇത് വരെ തോമസ് തന്നോട് കണക്ക് ചോദിച്ചിട്ടില്ല.ഇന്നതും ചോദിച്ചു..
മാത്രമല്ല.സണ്ണിയെ അംഗീകരിച്ചില്ലേൽ ഈ വീട്ടിൽ നിന്നിറങ്ങാനും പറഞ്ഞു.
എല്ലാം ആ തെണ്ടിച്ചെക്കൻ കാരണം.
തന്റെ വീട്ടിലേക്കൊരു മടങ്ങിപ്പോക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്.ഈ കൊട്ടാരത്തിലെ റാണിയായി വാഴുന്ന താനിനി കുടിലിലേക്ക് പോവാനോ… ഒരിക്കലുമില്ല. തന്റെ വീടൊക്കെ തോമസ് പുതിക്കിപ്പണിത് കൊടുത്തിട്ടുണ്ട്..നല്ല വീട് തന്നെയാണ്. എന്നാലും ഇവിടുന്നിറങ്ങാൻ തനിക്ക് മനസില്ല.ആഡംബ ജീവിതം തനിക്കിനിയും വേണം. അതിന് തടസം നിൽക്കുന്നത് മരുമകനായാലും,മകളായാലും അവരെ ഒഴിവാക്കാൻ തനിക്കൊരു മടിയുമില്ല.
പണം കയ്യിൽ വരുന്നത് പോലെയോ, അതിലേറെയോ പ്രധാനപ്പെട്ടത് തന്നെയാണ് ചന്ദ്രേട്ടനുമായുള്ള ബന്ധം. അതൊരിക്കലും ഒഴിവാക്കാനാവില്ല.ചന്ദ്രേട്ടന്റെ അടിയേറ്റ് വാങ്ങാതെ രണ്ട് ദിവസത്തിൽ കൂടുതൽ പിടിച്ച് നിൽക്കാനും തനിക്കാവില്ല..
അതിനും അവനൊരു തടസമാകും. കാവൽപട്ടിയാണവൻ.
വരട്ടെ… ചന്ദ്രേട്ടൻ പറഞ്ഞത് പോലെ കുറച്ച് കാത്തിരിക്കാം.. ഒരു പക്ഷേ തന്റെ ചൊൽപടിക്കവൻ നിന്നേക്കാം. താൻ പറയുന്നത് കേട്ട് തന്റെ കാൽ ചുവട്ടിലവൻ കിടക്കുകയാണെങ്കിൽ പിന്നെ പേടിക്കാനില്ല. ബാക്കി താൻ നോക്കിക്കോളാം. ഒരു പുഴുവിനേപ്പോലെ ചവിട്ടിയരച്ച് തനിക്ക് സന്തോഷിക്കണം…