തറവാട്ടിലെ പണിക്കാരൻ ഗോപൻ മുറ്റം അടിച്ചു കൊണ്ടിരുന്ന ദേവിയെ നോക്കി പറഞ്ഞു കൊണ്ടിരുന്നു… ചുറ്റും ഉള്ള പണിക്കർ അവരുടെ ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ ആണു ഗോപൻ പെട്ടന്ന് ദേവിയുടെ കയ്യിൽ കയറി പിടിച്ചത്.. ഞാൻ ചോദിച്ചതിന് നീ മറുപടി തന്നില്ല.. അയാൾ പറഞ്ഞു.. പ്രായം 48,50 വയസ്സ് ഉണ്ട് ഇതുവരെ പെണ്ണ് കെട്ടിയിട്ടില്ല.. അയാൾ.. അച്ചു പറഞ്ഞ പോലെ അവളുടെ റൂമിൽ കട്ടിലിൽ ഇടുന്ന കാര്യം ഇന്നു വലിയ പണി ഒന്നും ഇല്ലാതെ ഇരുന്ന അയാളോട് പറഞ്ഞപ്പോ തൊട്ട് തുടങ്ങിയത് ആണു അവളെ ശല്യം ചെയ്യാൻ..
കയ്യിൽ കേറി പിടിക്കുന്നോ എന്ന് ചോദിച്ചു കൊണ്ട് ദേവി ഗോപന്റെ കയ്യിൽ നിന്നു കൈ കുടഞ്ഞു എടുതു മാറിയപ്പോ ആണു അച്ചുവും കാർത്തികയും വെളിയിലേക്ക് ഇറങ്ങി വരുന്നത്..
ദേവി പെട്ടന്ന് കയ്യിൽ ഇരുന്ന ചൂല് മാറ്റി പിടിച്ചു.. അവളുടെ മുഖത്തെ ഭാവം കണ്ടപ്പോ തന്നെ അച്ചൂന് അവൾക്കു എന്തോ പറ്റി എന്ന് തോന്നിയിരുന്നു.. അവൻ അവളെ ഒന്ന് നോക്കി.. ദേവി ചേച്ചി.. ഇന്നു എന്റെ റൂം വൃത്തിയാക്കാൻ പോവണ്ട.. ഏട്ടൻ ഉറങ്ങാൻ കയറും.. എന്ന് പറഞ്ഞു കൊണ്ട് കാർത്തിക ഡോർ തുറന്നു വണ്ടിയിൽ കയറി.
തനിക്ക് എന്താ ജോലി ഒന്നും ഇല്ലേ.. ഹാ.. കുഞ്ഞേ.. ഉണ്ട്.. ഞാൻ.. ഞാൻ.. കുറച്ച് വെള്ളം.. കുടിക്കാൻ.. മ്മ്മ്.. ഇവിടെ അല്ലല്ലോ.. വെള്ളം കിട്ടുന്നത്.. പുറത്തു പൈപ്പ് ഉണ്ട് അല്ലെ അടുക്കളപുറത്തു ചെല്ലണം.. മ്മ്മ്.. പോ.. അച്ചു ഗോപനെ നോക്കി പറഞ്ഞതും അയാളുടെ മുഖം മാറി അയാൾ അടുക്കള പുറത്തേക്കു നടന്നു..