ഒരു നീല ജീൻസും ഒരു പ്രിന്റ്ഡ് ആയ ചുമപ്പിൽ കറുപ്പും മഞ്ഞയും പുള്ളികൾ ഉള്ള ഷർട്ടും ആരുന്നു അവളുടെ ഡ്രസ്സ് മുടി പോണി ടൈൽ കെട്ടിയിരുന്നു നെറ്റിയിൽ ഒരു കുഞ്ഞ് കറുപ്പ് പൊട്ടും നെറുകിൽ സിന്ദൂരവും.. ടാ… വരുന്നോ… നീ… കാർത്തിക പിന്നെയും അച്ചുനെ നോക്കി അവളുടെ തോളിൽ കിടന്ന ബാഗിൽ പിടിച്ചു കൊണ്ട് ചോദിച്ചു.. ഹാ… അച്ചു അതും പറഞ്ഞു വേഗം ഡ്രസ്സ് ചെയ്തു.. കാർത്തികയും ആയി പുറത്തേക്കു ഇറങ്ങി..
ഹാ.. എവിടെക്കാ രണ്ടാളും.. ഡെയിനിങ് ഹാളിൽ അഭിക്ക് ഭക്ഷണം വിളമ്പി കൊണ്ടിരുന്നപ്പോൾ ലക്ഷ്മി കാർത്തികയേ നോക്കി ചോദിച്ചു.. ഞങ്ങൾ ഒന്ന് പുറത്തു പോവാ.. അമ്മേ.. കഴിക്കുന്നില്ലേ… ഇല്ല.. എന്ന് പറഞ്ഞു കാർത്തിക അഭിയുടെ റൂമിൽ പോയി.. ഏട്ടാ.. വണ്ടി വേണോ.. മ്മ്മ്.. വേണ്ട..ടി.. ആ…അപ്പൊ ദാ.. എന്ന് പറഞ്ഞു കാർത്തിക അച്ചൂന് വണ്ടിയുടെ താക്കോൽ കൊടുത്തു.. അച്ചുവും കാർത്തികയും പുറത്തേക്കു ഇറങ്ങി..
ഇവിടെ.. വന്നതിൽ പിന്നെ നീ ഒന്ന് കൊഴുത്തു.. സുന്ദരി ആയി ദേവി.. ശോഹ്ഹ.. നിങ്ങൾക്കു എന്താ.. വേണ്ടത്.. ഞാൻ പറഞ്ഞില്ലേ.. എനിക്ക് നിന്നെ ഒരുപ്പാട് ഇഷ്ടം ആണു.. ഞാൻ കല്യാണം കഴിച്ചിട്ടും ഇല്ല.. നിന്നെയും മോനെയും പോന്നു പോലെ നോക്കിക്കൊള്ളാം… എന്റെ കൂടെ വാ.. ഇതിനു ഉള്ള മറുപടി ഒരുപ്പാട് തവണ ഞാൻ തന്നിട്ട് ഉള്ളത് ആണു.. ഇനിയും എന്റെ പുറകെ ഇതും പറഞ്ഞു വന്നാൽ.. നീ എന്ത് ചെയ്യും നിന്റെ കിഴങ്ങൻ ഭർത്താവിനോട് പറയുമാരിക്കും അല്ലെ.. അവനു അവിടെ വേറെ സെറ്റപ്പ് കാണും അതാ.. നിന്നെ കാണാൻ വരാത്തത്.. അല്ലെ ഇതു പോലെ ഒന്നിനെ കളഞ്ഞിട്ട് ദൂരെ ജോലിക്ക് പോകുന്ന അവനെ പറഞ്ഞാൽ മതിയല്ലോ…