അപ്പൻ :നീ കൂൾ ആകും നമ്മൾക്ക് സംസാരികാം..
ഞാൻ അപ്പന്റെ അടുത്ത് നിന്നും ഇറങ്ങി വന്നപ്പോൾ ആശചേച്ചി എന്നെ നോക്കി നില്‌കുന്നുണ്ടായിരുന്നു..
ആശചേച്ചി :എൻ്റെ കൂടെ മിയമോളുടെ സ്കൂളു വരെ വാ..
ഫിജോ :എന്താ കാര്യം..
ആശചേച്ചി :നീ അന്ന് കാണിച്ച ഫയലിൽ ഉള്ള കുരുവിള സാർ മരിച്ചു..
ഫിജോ :എങ്ങനെ?..
ആശചേച്ചി :അറിയില്ല..ആൽബിൻ കുറച്ചു ബിസി ആണ് നീ വേഗം വാ…
ഞാൻ ചേച്ചിയും ആയി സ്‌കൂളിൽ ലേക്കും പോയി..
ആശചേച്ചി :ഷാരോൺ ആയിട്ട് എന്താ നിന്നക്..
ഫിജോ :സീരിയസ് കാര്യം ആണ് പിന്നെ പറയാം..
ഞങ്ങളുടെ കാർ സ്‌കൂളിൽ എത്തിയപ്പോൾ ഗെറ്റ് അടച്ചു ഇട്ടിരിക്കും ആണ്..ചേച്ചി അകത്തേക്കും പോയി..കുട്ടികൾ ലൈൻ ആയി പുറത്തേക്കു വന്നു സ്കൂൾ ബസിൽ കയറുന്നു..നാട്ടുകാർ വിവരം അറിഞ്ഞു അവിടെ ഇവിടെ ആയി എത്തി നോക്കി നില്കുന്നുണ്ട്…ഞാൻ കാർ ഒരു സൈഡിൽ ഒതുക്കി മൊബൈൽ എടുത്തു വിമലിനെ വിളിച്ചു…
📲 ഫിജോ :3മത്തെ ആയാലോ..
വിമൽ :ഞാൻ സ്പോട്ടിൽ ഉണ്ട്..ബൈപാസ് കഴിഞ്ഞിട്ട് കുറച്ചു ആയതേയുള്ളു ക്ലാസ്സ് എടുത്തു നിന്നപ്പോൾ കുഴഞ്ഞു വിഴു ആയിരുന്നു..
ഫിജോ :ഞാൻ പുറത്തു ഉണ്ട്..മിയമോളെ വിളിക്കാൻ വന്നതാ…
വിമൽ :പുതിയ ഒരു ടീം വന്നിട്ടുണ്ട് ഞാൻ അവരുടെ കൂടെയാണ്..നിന്നെ തിരിച്ചു വിളികാം…
അവൻ കോൾ കട്ട് ചെയ്തു…
ആശചേച്ചി മിയമോളെ കൊണ്ട് വന്നു കാറിൽ കയറി..മിയ ആകെ കരഞ്ഞു ഇരിക്കും ആണ്..ഞാൻ മിണ്ടാൻ പോയില്ല കാർ നേരെ വീട്ടിൽ വിട്ടും…