ഫിജോ :ഇപ്പോൾ സെറ്റ് ആയോ…
അശോകൻ :ബാക്കി 500 കൂടെ…
ഫിജോ :തരാം…
ഞാൻ ജെന്നിയുടെ അടുത്തേക്കും ചെന്നു…
ജെന്നി :ബെൽ അടിച്ചാലോ…
ഫിജോ :നീ വാഷ് റൂമിൽ പോയത്യ എന്ന് പറഞ്ഞാൽ മതി…
ഞാൻ അവളെ പറഞ്ഞു അയച്ചു കുറച്ചു സമയം കഴിഞ്ഞു ഞാനും ക്ലാസിലേക്ക് നടന്നു…
ഫിജോ :ചക്കോ ചേട്ടാ എങ്ങോട്ട് ആണ്…
ചാക്കോ ചേട്ടൻ :അങ്ങോട്ട് തന്നെ…
ക്ലാസ്സിൽ കേറാൻ ഒരു ഐഡിയ കിട്ടി…
ഫിജോ :സാറെ…
ഐസക് സാർ :എവടെ തെണ്ടി നടക്കു ആണ്..
ഫിജോ :പ്രിൻസിപ്പാൾ ഇത് ഇവിടെ തരാൻ പറഞ്ഞു…
ഐസക് സാർ : ചാക്കോ ഇല്ലേ അവിടെ…
ഫിജോ :ചാക്കോ ചേട്ടൻ എവിടെയോ പോയി…
ഐസക് സാർ :ഇങ്ങു കൊണ്ട് വാ..
ഞാൻ ബുക്ക് സാറിന്റെ കൈയിൽ കൊടുത്തു…സാർ അത് വായിച്ചു നോക്കി പുറത്തേക്കു പോയി…ഞാൻ തിരിച്ചു ചെന്ന് ബുക്ക് ചാക്കോ ചേട്ടൻ്റെ കൈയിൽ കൊടുത്തു…
എബിൻ :എവടെ പോയത് ആണ്..
ഫിജോ :ചുമ്മാ..
എബിൻ :ആ നോക്കി ഇരിക്കുന്നവളും ചുമ്മാ കൂടെ വന്നത് ആണോ..
അപ്പോൾ ആണ് എന്നെ നോക്കി ഇരിക്കുന്നെ ജെന്നിയെ ഞാൻ കാണുന്നെ.. ഞാൻ അവളെ കൈ വീശി കാണിച്ചു…അവൾ എന്നോട് നേരെ നോക്കി ഇരിക്കാൻ പറഞ്ഞു…പതിവ് പോലെ ജെന്നിയെ ഞാൻ ഗേറ്റ് വരെ കൊണ്ട് ചെന്ന് ആക്കി ഞങ്ങൾ സ്കൂളിൽ നിന്നും തിരിച്ചു…
എബിൻ : എന്താ അവളുടെ പുറകെ പോകാതെ…
ഫിജോ: അവൾക്കും അത് ഇഷ്‌ടം അല്ല…
എബിൻ :നിന്നെ പറ്റിക്കുവാ അവൾ..ഇവടെ ആരാ ബിരിയാണി കഴിക്കാതെ ആളുകൾ…