ജോബിൻ :പുണ്യള്ള,,ഇത് ഞാൻ എടുക്കുവാ…
ഫിജോ: കൊണ്ട് പോകോ…
ഷാരോൺ ചിരിച്ചു ജോബിൻ എന്നെ ആ പേര് വിളിക്കുന്ന കേട്ടാണ്…
ഞാൻ റൂമിൽ കയറി കുളിച്ചു…റഫ് ബുക്കിൽ എഴുതി എടുത്ത മുഴുവൻ അതാതത് നോട്ട് ബുക്കിൽ മാറ്റി എഴുതി കൊണ്ട് ഇരുന്നപ്പോൾ ആൽബിൻ വന്നു…
ആൽബിൻ :ഡാ വാ കഴികാം…
ഫിജോ :ആശചേച്ചി എവടെ..
ആൽബിൻ :അടുക്കളയിൽ പോയി അമ്മയുടെ ശ്രദ്ധ മാറ്റാൻ…
പുറത്തു നിന്നും ഫുഡ് കഴിക്കുന്നേത് കുഴപ്പമില്ല.. പക്ഷേ പൊറോട്ട അമ്മച്ചിയും എന്തോ കലിപ്പ് ഉണ്ട്…ആൽബിൻ ഇങ്ങനെ ഇടക്കു മേടിച്ചു വരും… ഞങ്ങൾ എല്ലാംവരും കഴിച്ചു…അമ്മച്ചിയെ സന്തോഷം ആകാൻ ഓരോ ചപ്പാത്തി കഴിച്ചു എല്ലവരും എഴുന്നേറ്റു….
ആൽബിൻ്റെ കല്യാണം കഴിഞ്ഞു 6 മാസം ആയി ചേച്ചിക്കും അടുത്ത മാസം ആണ് ഡേറ്റ് പറഞ്ഞു ഇരിക്കുന്നെ…നായര് പെണ്ണിനെ ചേട്ടയി അടിച്ചു കൊണ്ട് വന്നിട്ടു അപ്പൻ ഒന്നും പറഞ്ഞില്ല…
രാത്രിയിൽ ഒരുപാട് താമസിച്ചു ആണ് അപ്പൻ വന്നത്… ഞാൻ ജനലിയിൽ കൂടെ തലയിട്ട് ഇക്കയെ വിളിച്ചു…
അബുദുള്ള :ഉറങ്ങിയില്ലേ..
ഫിജോ : മജീദ് ഇക്ക ബിരിയാണി കിട്ടുമോ..
അബുദുള്ള: ഒന്നും മതിയോ..ഞാൻ രതിഷിനോട് പറയാം നീ പോയി കിടക്കാൻ നോക്കും..
പിറ്റേ ദിവസം ഉച്ചക്ക് ഇക്ക വാക് പാലിച്ചു…
രതീഷ് അണ്ണൻ ബിരിയാണി കൊണ്ട് തന്നു…
ജെന്നി വന്നു ഞാൻ ബിരിയാണി എടുത്തു മുന്നിൽ വെച്ച് ബിരിയാണി പൊതി തുറന്നു…