Obsession with Jenni 6 [Liam Durairaj]

Posted by

 

അമ്പിളി ടീച്ചർ :ഡോ ഫിജോ തന്നിക്കു ക്ലാസ്സിൽ ശ്രദ്ധിച്ചാൽ എന്താ…

 

ജെന്നിയും ഈ തവണ ഞെട്ടി ക്ലാസ്സിൽ മുഴുവൻ ചിരി ആയി…

 

അപ്പോൾ ആണ് പിയുൺ ചാക്കോ ചേട്ടൻ വരുന്നത്.. അമ്പിളി ടീച്ചറിൻ്റെ കൈയിൽ ഒരു പേപ്പർ കൊടുത്തു ടീച്ചർ അത് ഒറകെ വായിച്ചു…

 

അമ്പിളി ടീച്ചർ :ഡാ പുണ്യള്ള പ്രൻസിയുടെ റൂം വരെ വാ…

 

വീണ്ടും ക്ലാസ്സിൽ വീണ്ടും ചിരി…

 

അമ്പിളി ടീച്ചർ : നിർത്തിക്കെ..ഫിജോ താൻ പോകോ…

 

ഞാനും ചാക്കോ ചേട്ടനും ആയി ഇറങ്ങി…

 

അമ്പിളി ടീച്ചർ :അയ്യോ എന്താ ചിരി എല്ലാവരുടെയും.. അവസാനം ആ ഇറങ്ങി പോയവനും ഫുൾ മാർക്കും കിട്ടുമ്പോൾ കരഞ്ഞോണ്ട് വന്നിട്ട് കാര്യമില്ല..

 

ഫിജോ :എന്താ ചാക്കോ ചേട്ടാ അങ്ങേര് എന്തെങ്കിലും എഴുതി തന്നാൽ ഒന്നും വായിച്ചു നോക്കിട്ട് കൊണ്ട് വരണ്ടേ…

 

ചാക്കോ ചേട്ടൻ :ഞാനും ചെന്ന് പെട്ടു പോയി..നല്ല വെള്ളം ആയിരുന്നു രാത്രിയിൽ വന്നു കയറയെത്…

 

ഫിജോ :തിരിച്ചു കയറാൻ വന്നത് ആണോ…

 

ചാക്കോ ചേട്ടൻ :അറിയില്ല കുഞ്ഞേ…

 

ഞങ്ങൾ പ്രൻസിപാളുടെ റൂമിൽ ലേക്ക് കയറി..

 

ഷോബി സാർ :വന്നോ..

 

എൻ്റെ ബാസ്‌കറ്റ്‌ബോൾ കോച്ച് ആയിരുന്നു…

 

ഫിജോ : പ്രിൻസി എവടെ..

 

ഷോബി സാർ :എൻ്റെ ലീവിൻ്റെ കാര്യം നോക്കാൻ പോയി…

 

ഫിജോ :തിരിച്ചു കയറുന്നില്ലേ…

 

ഷോബി സാർ :അടുത്ത മാസം ആണ് ഡെലിവറി.. ഞാനും കൂടെ ഇല്ലേ അവൾ പ്രശ്ന‌ം ആകും…

 

പ്രിൻസിപ്പാൾ അങ്ങോട്ട് വന്നു…

Leave a Reply

Your email address will not be published. Required fields are marked *