അനുരാധ :ബോഡിങ് ചെയ്‌ത ഹേമ മേനോൻ എവിടെ പോയി..
മൂർത്തി: ഇതിൽ എന്തോ കളി നടന്നിട്ടുണ്ട് മേഡം…
അനുരാധ :നമ്മൾ ഇതിൽ തോറ്റു പോകും..
മനഫ് : മേഡം ഇത് ഒരു ചക്ക മുയൽ കളി ആയിരുന്നു..ഹേമയെ നോക്കി നമ്മൾ ഇവടെ ഉണ്ടാകും എന്ന് അറിയാവുന്ന ആൾ ആയിരുന്നെങ്കിൽ ഇവിടെ എങ്ങനെ ബോഡിങ് ചെയ്യും…
അനുരാധ :ഇത് ഇവിടം കൊണ്ട്നിർത്താം..നമ്മൾക് തന്ന ലിസ്റ്റിൻ്റെ ബാക്കപ്പ് സ്റ്റോറി എന്താ..
മൂർത്തി :സൈമൺ തന്നെ വേണം മേഡം അത് അറിയാൻ…
അനുരാധ :അയാളെ കിട്ടുമോ എന്ന് നോക്കു..പിന്നെ ബാക്കി ലിസ്റ്റിൽ ഉള്ളവരെ ഒന്നും ഷാഡോ ചെയ്യാൻ പറഞ്ഞേക്ക്…
ജോമോൻ്റെ കാർ Rk യുടെ വീട്ടിൽ ലേക്കും കയറി…
ജോമോനെ കണ്ടു rk യുടെ സെക്രട്ടറി ഇറങ്ങി വന്നു…
പി എ :എന്താ സാർ രാവിലെ തന്നെ..
അപ്പൻ :നിന്റെ സാർ ഇല്ലേ..
പി എ :അത് പിന്നെ…
അപ്പൻ :ഞാൻ ഗസ്റ്റ് റൂമിൽ ഇരികാം..
ജോമോൻ rk യുടെ ഗസ്റ്റ് റൂമിൽ ലേക്കും പോയിരുന്നു…
15 മിനിറ്റ് കഴിഞ്ഞു rk അവിടെക്ക് വന്നു..
RK:എന്താ അച്ചയാ രാവിലെ തന്നെ…
അപ്പൻ :നിൻ്റെ കിതാപ്പ് മാറിയില്ലേ ഇത് വരെ…
Rk:രാവിലെ യോഗ ചെയ്തിലെ പിന്നെ കാര്യം ഓക്കേ കുറച്ചു താമസം ആണ്…
അപ്പൻ: ഉവ്വ…
Rk :പതിവ് ഇല്ലാതെ എന്താ..
അപ്പൻ :എന്നിക് ഇവനെ കുറിച്ച് അറിയണം…
ജോമോൻ ഒരു പേപ്പർ rk യുടെ നേരെ നീട്ടി…
Rk ജോമോൻ്റെ കൈയിൽ നിന്നും പേപ്പർ വാങ്ങി.. അത് വായിച്ചുനോക്കിട്ടു ചിരിച്ചു…