വർഗീസ് :ആ ഫിജോ വന്നാലോ.. ഞങ്ങൾ ജിറ്റോയുടെ കല്യാണം കാര്യം പറയാൻ വന്നത് ആണ്..ഫിലിപിന്റെ മോളു ആയിട്ട് അത് അങ്ങ് ഉറപ്പിച്ചു…
ബിനിആൻ്റി : ബിൻസിയുടെ കൂടെ നടത്തുന്നതിൽ കുഴപ്പം എന്തെങ്കിലും ഉണ്ടോ എന്ന് അറിയാൻ കൂടെ ആയിട്ടാ വന്നേ…
ഫിജോ :നല്ലതാ പിന്നെ നല്ല മഴകോൾ ഉണ്ട് നിങ്ങൾ ഇറങ്ങിക്കോ…
വർഗീസ് :ജോബിനെ ഞങ്ങൾ എന്നാ ഇറങ്ങുവാ..
അവരും പുറത്തേക്കു ഇറങ്ങി ജോബിനും ജിൻസിയു അവരെ യാത്ര ആക്കി…വർഗീസിന്റെ കാർ പോയപ്പോൾ ജോബിൻ പോയ പോലെ തിരിച്ചു വന്നു..
ജോബിൻ :അവരെ ഇറക്കി വിടാൻ നീ ആരാ..
ഫിജോ :അയാള് ഇറങ്ങി പോയത് അല്ലെ..പിന്നെ ജിറ്റോ സോനയെ കെട്ടാൻ പോകുന്നില്ല…
ജോബിൻ :അപ്പൻ ഇത് ഓക്കേ കേട്ടോ…
ഷാരോൺ :സോനെ എന്നിക്കു ഇഷ്‌ടം ആണ്…
ഷാരോൺ അങ്ങോട്ട് വന്നു…പുറകെ അടുക്കളയിൽ നിന്ന പെണ്ണുങ്ങൾ മുഴുവൻ വന്നു…
ജോബിൻ ഷാനുവിനെ തല്ലാൻ ആയി കൈ ഓങ്ങി.. ആൽബിൻ വന്നു ജോബിനെ തടഞ്ഞു…പെണ്ണുങ്ങൾ എല്ലാം പേടിച്ചു മുന്നോട്ട് വന്നില്ല…
അമ്മച്ചി :ആൽബി…
ആൽബിൻ :അപ്പൻ പോയി സംസാരിക്കും അത് കഴിഞ്ഞു തീരുമാനിക്കാം…
അമ്മച്ചി എന്നെ ഒന്നും നോക്കി..ഞാൻ കണ്ണടച്ചു കാണിച്ചു..എല്ലവരും അവടെന്നു പോയി…
ലിവിങ് റൂമിലെ U ഷേപ്പിൽ ഉള്ള സോഫയുടെ നാല് ഭഗത്തു ആയി ഞങ്ങൾ നാലുപേരും ഇരുന്നു…കുറച്ചു സമയം ആരു ഒന്നും മിണ്ടിയില്ല…
ഫിജോ :അമൽ റോയിയുടെ നമ്പർ കൈയിൽ ഉള്ളവർ ഓക്കേ അത് ഡിലീറ്റ് ചെയ്തെകും..കൂടുതൽ ഒന്നും ചോദിക്കരുത് നിങ്ങൾ അവനും ആയി നടത്തിയ ഡീൽ മുഴുവൻ എനിക്കും അറിയാം…