ഫിജോ : ഇത്രയും ക്യാഷ് ജേക്കബിനു കൊടുത്തത് എന്തിനാണ്…
അമൽറോയി :ഇപ്പോൾ vjs ഗ്രൂപ്പിൻ്റെ 90 % ശേഖറിൻ്റെ കൈയിൽ ആണ്.. നിൻ്റെ അപ്പൻ നിങ്ങളുടെ പേരിൽ എഴുതി വെച്ച പലതും അവനും നേടി എടുക്കാൻ ഒരു ഒപ്പിൻ്റ ആവിശ്യം മതി…
ഫിജോ :ഇങ്ങനെ പ്ലാൻ ചെയ്ത അവനും നിസാരം ആയി അവരെ കൊന്നു കളയാലോ…
അമൽറോയി :അവരെ കൊല്ലുംന്ന കാര്യം അവൻ ചിന്തിച്ചിട്ട് പോലുമില്ല..
ഫിജോ :നീ സത്യം മുഴുവൻ ഇപ്പോൾ എന്നോട് പറഞ്ഞു..
അമൽറോയി :നാളെ കഴിഞ്ഞു ഹരിയെ തൂകിലെറ്റു.. എന്നെ ഇനി ശേഖറിനും ആവശ്യം ഇല്ല..
ഫിജോ :അപ്പോൾ ലിസ്റ്റിൽ നിന്റെ പേര് എങ്ങനെ വന്നു…
അമൽറോയി :അത് നിൻ്റെ മാത്രം വിഷയം ആണ് ഫിജോ..15 പേരുടെ ഒരു ഗ്രൂപ്പ് സൺഡേ മാത്രം അവരും ഒന്നിച്ചു കൂടുന്നു.. പരസ്പരം കാണാതെ മുഖം മറച്ചു ഇരിക്കും..അവരുടെ ചുറ്റും ഉള്ള കാര്യം അവരും തീരുമാനിക്കും പോലെ നടത്തും…നിൻ്റെ മുന്നിൽ ശേഖർ വന്നു നിന്നാലും നീ അവനെ ഒന്നും ചെയ്യില്ല…നിന്റെ കൈ വിറകും നിന്നോട് തന്നെ നിൻ്റെ വിശ്വസം നഷ്‌ടപ്പെട്ടും…
ഫിജോ :എൻ്റെ ജീവിത്തിൽ നടക്കാൻ ഉള്ള ഏറ്റവും വലിയ ദുരന്തം സംഭവിച്ചു കഴിഞ്ഞു റോയി..
അമൽറോയി : ഇല്ല ഫിജോ ശേഖർ ആയിരിക്കും നിന്റെ ജീവിതം തീരുമാനിക്കാൻ പോകുന്നത്…
ഞാൻ റിസ്റ്റോട്ടിൽ നിന്നു ഇറങ്ങി…
ഞാൻ വീട്ടിൽ വന്നു കയറിപ്പോൾ..വർഗീസും ബീനി ആന്റിയും അവിടെ ഉണ്ടായിരുന്നു..അപ്പൻ്റെയും അമ്മച്ചിയുടെയും മുഖത്തു അത്ര സന്തോഷം ഇല്ല.. ജോബിൻ നല്ല സ്നേഹ നിതി ആയ മരുമോനെ പോലെ ഇരിക്കുന്നുണ്ടായിരുന്നു..അവൻ്റെ പുറകിൽ ആയി ജിൻസി..