വിനോദ് – അല്ല ചേച്ചി, ഞങ്ങൾ
പ്രകാശ് – നിങ്ങൾ ഇവളുമാരുടെ വാക് കേട്ടാൽ മിസ്സ് ആകുമേട്ടോ. വേണേൽ വന്നു രണ്ടെണ്ണം പിടിപ്പിക്കെടാ
മനീഷും വിനോദ്തും വളിച്ച ചിരി ചിരിച്ചു ദേവികയെ നോക്കി
ദേവിക – എന്തിനാ എന്നെ നോക്കുന്നെ, നിങ്ങടെ ടീം ലീഡർ അല്ലെ ക്ഷണിക്കുന്നെ
മനീഷും വിനോദ്തും ഓരോ കസേര വലിച്ചിട്ടു ഓരോന്നു ഒഴിച്ചു
ദിവ്യ – അവര് എന്തേലും കാണിക്കട്ടെ, നമക്ക് പൂളിൽ ഇറങ്ങിയാലോ
ദേവിക – അയ്യോ അതിനു ചേച്ചി എനിക്ക് നീന്താൻ അറിയത്തിലാട്ടോ
ദിവ്യ – അത് സാരില്ല, ആഴം ഇലാത്ത ഭാഗത്തു നിന്നാൽ മതി.
ദേവിക ശരത്തിനെ ഒന്ന് നോക്കി, ശരത് അവളോട് കുഴപ്പമില്ല എന്ന അർത്ഥത്തിൽ ആംഗ്യം കാണിച്ചു.
ദേവിക – ശരത്തേട്ട, അതികം കഴിക്കല്ലെട്ടോ
എന്നും പറഞ്ഞു ശരത്തിനെ ആരും കാണാതെ ഒരു നുള്ളും കൊടുത്തു അവൾ ബാഗിയുള്ളവരോടൊപ്പം പൂളിന്റെ ഭാഗത്തേക്കു പോയി. പിള്ളേർ കിഡ്സ് പൂളിൽ കളി തുടങ്ങിയാരുന്നു.
ആണുങ്ങൾ വെള്ളമടിയിൽ കോൺസെൻട്രേറ്റ് ചെയ്തു. അവർ ഓരോ ലോക കാര്യങ്ങള് പറഞ്ഞു അടി തുടങ്ങി. റഷ്യ ഉക്രൈൻ യുദ്ധം, ട്രമ്പ് പ്രസിഡന്റ് ആയേത്, ഇസ്രായേൽ പ്രശ്നം അങ്ങനെ പല കാര്യങ്ങൾ അവരുടെ ചർച്ചയ്ക്കു വിഷയം ആയി. ചൂടു പിടിച്ച ചർച്ചയ്ക്കു ഒപ്പം ഗ്ലാസുകൾ നിറയുകയും തീരുകയും ചെയ്തു കൊണ്ടിരിന്നു.
മനീഷും വിനോദ്തും അതികം അവരുടെ ചർച്ചയിൽ പങ്കെടുത്തില്ല, അവർ അവരുടെ ലോഗതായിരുന്നു. അവർ ഫോണിലും, പിന്നെ കോളേജ് കാലത്തെ തമാശകൾ പറഞ്ഞു സമയം കളഞ്ഞു. ഇടയ്ക് പൂളിൽ കളിക്കുന്ന ദേവികയെ ശരത് കാണാതെ വായാനോട്ടവും ഉണ്ട്.