“”എന്ത് ചിലവാക്കിയെന്നാ… മാസാമാസം ഞാൻ കൃത്യമായി പൈസയയച്ച് തരുന്നില്ലേ… എന്നാ ആ പൈസയെവിടെ… ?”
ബെറ്റിക്ക് മിണ്ടാട്ടം മുട്ടിപ്പോയി…
അവൾക്കൊന്നും പറയാനില്ല.
“ നമ്മൾ വെറുതേ സംസാരിച്ച് വഷളാക്കണ്ട… ഞാനേതായാലും സണ്ണിയെ കൊണ്ട് പോയി എല്ലാമൊന്ന് കാണിച്ച് കൊടുക്കട്ടെ…. വൈകുന്നേരം എനിക്ക് പോണം… നീയെന്റെ പെട്ടിയും ബാഗുമൊക്കെ ഒന്നടുക്കി വെക്ക്… “
അതും പറഞ്ഞ് തോമസ് പുറത്തേക്ക് പോയി.
മരുമകനേയും കയറ്റി തോമസിന്റെ കാർ ഗേറ്റ് കടന്ന് പുറത്തേക്ക് പോകുന്നത് കണ്ട ബെറ്റിയുടെ ഉള്ളിൽ പക ആളിക്കത്തി…
ഇതനുവദിച്ച് കൂട..
തന്റെ ആഗ്രഹങ്ങളെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കാൻ ഒരുത്തനേയും അനുവദിക്കില്ല..
അവൾ പുറത്തിറങ്ങി നോക്കുമ്പോ മിയയേയും കാണാനില്ല. അവളും പോയിക്കാണും.. സിസ്റ്റർ പിന്നെ മുറിയിലായിരിക്കും. അവരോട് പിന്നെ ശല്യമൊന്നുമില്ല. എന്നെങ്കിലുമൊക്കെയേ വീട്ടിൽ വരൂ.. കൂടുതലും മഠത്തിലായിരിക്കും.
ബെറ്റി വീണ്ടും റൂമിൽ കയറി ഫോണെടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു.
“ഹലോ… എന്താടീ…?”
ഒറ്റ ബെല്ലിന് തന്നെ അവിടെ ഫോണെടുത്തു.
“അത്..ചന്ദ്രേട്ടാ… ചെറിയൊരു പ്രശ്നമുണ്ട്…..”
“പ്രശ്നമോ….?
എന്ത് പ്രശ്നം…?”
ബെറ്റി പെട്ടെന്ന് തന്നെ കാര്യങ്ങൾ ചുരുക്കിപ്പറഞ്ഞു.
“ഇത് ചെറിയ പ്രശ്നമൊന്നുമല്ലല്ലോടീ… വലിയ പ്രശനം തന്നെയാ… നമ്മടെ രണ്ട് പേരുടേയും അടപ്പൂരുന്ന പ്രശ്നം… ഇനിയെന്ത് ചെയ്യും…?”
ചന്ദ്രൻ വേവലാതിയോടെ ചോദിച്ചു.
“എനിക്കറിയില്ല ചന്ദ്രേട്ടാ… എന്തേലും ചെയ്യണം… അയാളിന്നെന്നോട് ഇത്രയും കാലം കിട്ടിയ പൈസയുടെ കണക്ക് വരെ ചോദിച്ചു…”