എന്തേലും ചെയ്യട്ടെ ഇന്ന് കരുതി അവള് മാറി നിന്ന്
ഇതേ സമയം കുളിച്ചു ഇറങ്ങിയ വീണ വരുൺ പറഞ്ഞ കാര്യം ഒന്നൂടെ ആലോചിച്ചു ഫ്രണ്ട്സിനു അപ്പുറം അവന് എന്താണ് എന്നോട് തോന്നുന്നത്….
വീണ ഞെട്ടി ദൈവമേ അവന് അവന് എന്നോട് ഇനി അതാണോ അയ്യോ….
അവള് ഉടനെ ദിവ്യയെ ഫോൺ വിളിച്ചു
ദിവ്യ ഫോൺ ദൂത ഉടനെ ഇവൾ വരുൺ പറഞ്ഞ കാര്യം അവളോട് പറഞ്ഞു.
ദിവ്യാ: എടി പെണ്ണേ നീ ഒന്ന് സമാധാനപെട് അവൻ എന്തായാലും നിന്നോട് ഒന്നും മറച്ചു വെച്ചില്ലല്ലോ. നിനക്ക് താല്പര്യം ഉണ്ടേൽ മുന്നോട്ടു കൊണ്ട് പൊക്കുടെ
വീണ: ഒന്ന് പൊടി നിനക്കറിയില്ല അഖിലിൻ്റെ കാര്യം
ദിവ്യാ: ഓ പിന്നെ അവൻ അറിയാൻ പോകുവല്ലേ….നിനക്ക് താല്പര്യം ഉണ്ടേൽ മതി. എന്നോട് വല്ലോം പറഞ്ഞിരുന്നു എങ്കിൽ എന്ന് ഞാൻ ആലോചിക്കുവാ…
വീണ ഒന്നും മിണ്ടിയില്ല.
ദിവ്യാ: നാളെ സാറ്റർഡേ അല്ലേ ക്ലാസ്സ് ഇല്ലല്ലോ ഞാൻ നാളെ നിൻ്റെ വീട്ടിലേക്ക് വരാം എന്നിട്ട് സംസാരിക്കാം പോരെ.
വീണ ഒന്ന് മൂളി
ദിവ്യാ: നീ ഇനി വരുണിനോട് ഒന്നും ചോതിക്കണ്ട പിന്നെ അഖിലിനോടു ഒന്നും പറയാൻ നിൽക്കണ്ട…..
വീണ ശെരി എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു..
വരാൻ പോകുന്ന ദിവസങ്ങളിലെ തങ്ങളുടെ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ ആലോചിച്ചു അപർണയും വീണയും അന്നത്തെ രാത്രി തള്ളി നീക്കി
*************************
ലൈക്കും കമന്റ്സും കഥയിലേക്ക് വേണ്ട suggestions ഓരോ എഴുത്തുകാരനും കഥയെഴുതാനുള്ള പ്രജോദനമാകും…….