വൈകിട്ട് ദിവ്യയുടെ കൂടെ ബസ് സ്റ്റോപ്പിൽ നിൽക്കുന്ന സമയം വരുൺ കാറിൽ വരുമോ എന്നുള്ള സംശയം ആയിരുന്നു അവൾക്ക്.
കുറച്ചു കഴിഞ്ഞു ദിവ്യാ അവളെ വിളിച്ചു വാ അങ്ങോട്ട് പോകാം എന്ന് പറഞ്ഞു അവളെ കൊണ്ട് പോയ്.
അവളെ നേരെ കൊണ്ട് പോയത് ഫോർട്യൂണർൻ്റെ അടുത്തേക്ക് ആണ്.
ദിവ്യാ: നീ വരുന്നുണ്ടോ അവന്മാർ അകത്തുണ്ട്.
വീണ ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി.
വീണ: അകത്ത് കയറിയതും അവള് ആ കാറിൻ്റെ ഉൾ ഭാഗം കണ്ട് കണ്ട് വാ പൊളിച്ചു
ദിവ്യാ: നീ എന്താ ആദ്യമായി ആണോ കാറിൽ കയറുന്നെ
വീണ: അതല്ല ആദ്യമായി ആണ് ഞാൻ ഈ വണ്ടിയുടെ അകത്ത് കയറുന്നത് ഈ വണ്ടിയുടെ പരസ്യം എപ്പൊഴും കാണും
വരുൺ: തനിക്ക് കാർ ഓടിക്കാൻ അറിയാമോ
വീണ: ലൈസൻസ് ഉണ്ട് പക്ഷേ കൈ തെളിഞ്ഞിട്ട് ഇല്ല
വരുൺ: ഞാൻ പഠിപ്പിക്കാം. വേറൊരു ദിവസം ആകട്ടെ
വീണ ശെരി എന്ന് മൂളിയ ശേഷം അവൻ വണ്ടിയെടുത്ത്.
ദിവ്യാ അതിൽ ഇരുന്നു എല്ലാവരും ആയി സെൽഫി എടുത്തൂ
വീണ: എടി നീ ഈ ഫോട്ടൊ ഇവിടെയും post ചെയ്യല്ല അഖിൽ എങ്ങാനും കണ്ടാൽ പ്രശ്നമാണ്.
ദിവ്യാ: എൻ്റെ പൊന്നോ പേടിക്കണ്ട ഞാൻ നമ്മുടെ ഗ്രൂപ്പിൻ്റെ ഡിപി ആക്കിക്കോളം. ഇങ്ങനെ അവനെ പേടിച്ച് ആണ് ഇവളുടെ ഒരു സമയവും
വീണ അതു കെട്ടി ഒന്നും മിണ്ടിയില്ല
വണ്ടി നേരെ ഒരു ഐസ് ക്രീം പാർലറിൽ നിർത്തിയ ശേഷം വരുൺ ഇറങ്ങി എല്ലാവർക്കും ഐസ് ക്രീം മേടിച്ചു.
വരുൺ സാവധാനം വീണയുടെ അടുത്തേക്ക് ചെന്നു അവളോട് സംസാരിക്കാൻ തുടങ്ങി.