വീണ: നിൻ്റെ നാക്ക്
ദിവ്യാ: നിന്നോട് അവന് എന്തായാലും ഫ്രണ്ട് എന്നതിന് അപ്പുറം വെറെ എന്തോ ഉണ്ട് അല്ലേൽ നോക്കിക്കോ അവൻ ക്ലാസിൽ വരുമ്പോൾ നിന്നെ കാണുമ്പോൾ സാധാരണയിലും മുഖത്ത് സന്തോഷം കാണം.
ദേ അവൻ വരുന്നുണ്ട് നീ നോക്കിക്കോ
വീണ അതു കേട്ട് അവൻ വരുന്നത് കണ്ടു അവൻ്റെ മുഖത്തേക്ക് നോക്കി. വീണ കണ്ടത് ദിവ്യ പറഞ്ഞ പോലെ തന്നെ കണ്ടപ്പോൾ ഉള്ള അവൻ്റെ മുഖത്തെ സന്തോഷം ആയിരുന്നു.
വരുൺ: ഹായ് വീണ…..
അവൻ ഹായ് പറഞ്ഞു അവൻ്റെ ബെഞ്ചിൽ ഇരുന്നു.
ദിവ്യാ: ഞാൻ പറഞ്ഞില്ലേ ഇപ്പൊ എങ്ങനെ ഇരിക്കുന്നു
വീണ: നീ മിണ്ടാതെ ഇരിക്കമോ
ദിവ്യാ: ഞാൻ മിണ്ടാതെ ഇരിക്കാം പക്ഷേ ഇതു കണ്ട് ഇനി അപ്സെറ്റ് ആവണ്ട. നിനക്ക് ഇതൊന്നും ഇഷ്ടമല്ല എന്നു ഞാൻ അവനോടു പറഞ്ഞേക്കാം പോരെ
വീണ: വേണ്ട അതൊന്നും വേണ്ട എവിടേ വരെ പോകും എന്ന് നോക്കട്ടെ
ദിവ്യാ: ഹലോ എങ്ങനെ വല്ല ചലനം ആ മനസ്സിൽ ഉണ്ടോ
വീണ: നീ ഒന്ന് പോടീ.
ക്ലാസിൽ ഇൻ്റർവെൽ സമയത്ത് വീണ അഖിലിൻ്റെ അടുത്ത് പോയപ്പോൾ ദിവ്യ മുമ്പ് നടന്ന കാര്യങ്ങള് അവരോട് പറഞ്ഞു.
ദിവ്യാ: നല്ല പോലെ അവളോട് പെരുമാറിയാൽ സീറ്റ് ആവും
വരുൺ: അതു ഞാൻ നോക്കിക്കോളാം
ദിവ്യാ: ഇതിനൊക്കെ നമുക്കും വേണം കേട്ടോ ഗുണം
വരുൺ: അതൊക്കെ ഉണ്ടാവും നീ അതിൽ വിഷമിക്കണ്ട
അന്നത്തെ ദിവസം ഓരോ കാര്യങ്ങൽ പറഞ്ഞും ചിരിച്ചും അവർ ഇരുന്നു പതിവിലും കൂടുതൽ വീണയും വരുണും സംസാരിക്കാൻ തുടങ്ങീ.