നിനക്ക് ഇഷ്ടമല്ല എങ്കിൽ നിൻ്റെ കൂടെയെ വരൂ….
അഖിൽ: ഇല്ലാടി കുഴപ്പമില്ല നീ ഹാപ്പി ആണല്ലോ. പിന്നീട് അതു പറഞ്ഞു വഴക്ക് ഉണ്ടാക്കരുത്.
വീണ: thank you മോനെ…..
സത്യത്തിൽ അവൾക് അവരുടെ കൂടെ കാറിൽ പോകാൻ ആയിരുന്നു ഈ ചോതിച്ചത്. അവള് ആഗ്രഹിച്ചത് കിട്ടിയപ്പോൾ സന്തോഷം ആയി.
ക്ലാസ്സിലേക്ക് വന്നപ്പോൾ ഫ്രൻ്റിൽ ഇരിക്കുന്ന ദിവ്യാ പുറകിൽ അവർക്ക് നേരെ ഇരിക്കുന്നത് അവള് കണ്ടു
ദിവ്യാ: എടി ഇങ്ങ് വാ
വീണ: നീ പുറകിൽ ഇരുന്നെ
ദിവ്യാ: എവിടേ ഇരുന്നാൽ എന്താ ആകെ ഇത്ര പേരല്ലേ ഉള്ളൂ ക്ലാസിൽ നീ ഇവിടെ ഇരിക്ക്
വീണ അവിടെ ഇരുന്നു. അവള് ഇരുന്ന ശേഷം നോക്കിയത് വരുണിനെ ആയിരുന്നു.
വീണ: വരുൺ വന്നില്ലേ.
അവള് ദിവ്യായോടു ചോതിച്ചു
ദിവ്യാ: എന്താടി അവനെ കാണാതെ ഇരിക്കാൻ വയ്യ
വീണ: ഒന്നുപൊടി കണ്ടില്ല അതാ ചോതിച്ചേ
ദിവ്യാ: അവൻ വന്നു ഒന്ന് പുറത്തേക്ക് പോയ്. അവൻ വന്നപ്പോഴും എന്നോട് ചോദിച്ചത് നീ എവിടെ ആണ് എന്നാ.
വീണ: ഓഹോ എന്നിട്ട്
ദിവ്യാ: എടി സത്യം അവൻ നിന്നെ കുറിച്ച് ചോതിക്കുമ്പോൾ അവൻ്റെ മുഖം കാണണം ഇന്നലെയും നീ ഇല്ല എന്ന് അറിഞ്ഞപ്പോൾ അവൻ്റെ മുഖം മാറിയത് കാണണം
വീണ: നീ ഒന്ന് മിണ്ടാതെ ഇരിക്കാമോ
ദിവ്യാ: ഉള്ള കാര്യം പറഞ്ഞതാണ്
വീണ: അതേ ഇന്ന് വൈകിട്ട് ഞാൻ നിൻ്റെ കൂടെയ വരുന്നത് ഞാൻ അഖിലിനോട് പറഞ്ഞു അവനും ഓകെ പറഞ്ഞു
ദിവ്യാ: ആഹാ പെണ്ണിന് അവൻ്റെ കൂടെ കാറിൽ പോകാൻ താല്പര്യം ഉണ്ടല്ലേ. മനസ്സിലാകുന്നുണ്ട്