ഞാൻ ഒരു m മാത്രം പറഞ്ഞു
കാര്യങ്ങൾ വളരേ വേഗം നടന്നു ഞാൻ അവളുടെ ഫ്ലാറ്റിലേക്കു മാറി അവിടുന്ന് ഓഫീസിൽ പോകാനും എളുപ്പമാണ്.. ഫ്രീയായി താമസിക്കുന്നത് കൊണ്ട് രാവിലെ എണിറ്റു ഫുഡ് ഒക്കെ ഞാൻ ഉണ്ടാക്കും ഞാൻ നയനയുടെ കൂടെയാണ് കിടപ്പു… ഒരാഴ്ച കൊണ്ട് ഞാൻ വീണ്ടും ഒരുപാട് അടുത്തു. ചില ദിവസം അവൾക് നൈറ്റ് ഡ്യൂട്ടി ഉള്ളപ്പോൾ റൂമിൽ ഞാൻ തനിച്ചാകും അവളുടെ ഡ്യൂട്ടി ഒരു സ്ഥിരത ഇല്ല but നല്ല സാലറി ഉണ്ട് പിന്നെ ഫെസിലിറ്റിയും . ഒരു ദിവസം രാത്രി കിടക്കുമ്പോൾ നയന ചോദിച്ചു
ആദ്യേ നിങ്ങൾക് എന്താ പറ്റിയെ.. നിങ്ങൾ അത്യാവശ്യം ഫിനാൻസിലായി സെറ്റ് ആയിരുന്നു നീ നന്നായി പഠിക്കുമായിരുന്നു നിന്റെ അനിയത്തി നിന്നെക്കാൾ നന്നായി പഠിക്കുമായിരുന്നു, വീടൊക്കെ വിറ്റു എന്താ സംഭവിച്ചേ?
എന്റെ സങ്കടങ്ങൾ എന്റേതാണെന്നു വിചാരിച്ചു കൊണ്ടിരുന്ന എനിക്ക് എന്റെ കാര്യങ്ങൾ അവളോട് പറയണമെന്ന് തോന്നി.. അങ്ങനെ എന്റെ സങ്കടങ്ങളുടെയും പ്രാരാബ്ദങ്ങളുടെയും കേട്ട് അവൾക്കു മുന്നിൽ തുറക്കാൻ തുടങ്ങി
എടി അച്ഛന് റിയൽ എസ്റ്റേറ്റ് പരുപാടി ആയിരുന്നല്ലോ +2 കഴിഞ്ഞു ഞാൻ IT engineerilng പോയി അതിന്റെ ഫൈനൽ year എക്സാം നടക്കുന്ന സമയത്ത് ആയിരുന്നു ചേച്ചിയുടെ വിവാഹം പട്ടാളക്കാരൻ ആയിരുന്നു വിവാഹ സമയത്ത് സാമ്പത്തികം ഉണ്ടായിരുന്നത് കൊണ്ട് 75 പവനും, 10 ലക്ഷം രൂപ ചേച്ചിയുടെ പേരിൽ fd യും ഇട്ടു കൊടുത്തു പിന്നെ വീട് ചേച്ചിക്ക് കൂടെ ഉള്ളതാണെന്ന് പറയുകയും ചെയ്തു ഞാൻ 3rd year എക്സാം ആയപ്പോളേക്കും എല്ലാം മാറി മറിഞ്ഞു അഡ്വാൻസ് കൊടുത്ത വസ്തുവുമായി ബന്ധപ്പെട്ട കേസുകളും, പൈസ തിരിമാരിയും ഒക്കെയായി കുറെ പ്രേശ്നങ്ങൾ അതോടെ എന്റെയും IAS സ്വപ്നം കണ്ടുനടന്ന അനിയത്തി അനാമികയുടെയും പടുത്തം നിന്നു അച്ഛൻ പെട്ടന് അസുഖക്കാരൻ ആയിപ്പോയി എല്ലാം കാരണം.. ആ സമയത്തൊക്കെ പൈസ തന്നു സഹായിച്ചത് ഒരു അകന്ന റിലേറ്റീവ് ആയിരുന്നു പണം തിരികെ കിട്ടില്ലെന്ന് മനസിലായ അയാൾ അച്ഛനെ നിർബന്ധിച്ചു വീടും സ്ഥലവും എഴുതി വാങ്ങി…