എടി ഇത് ഞാനാ നയന നിനക്കെന്നെ മനസിലായില്ലേ? ദൈവമേ നയനയോ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല സ്കൂളിൽ പഠിക്കുമ്പോൾ എലുമ്പിച്ചു ഇരു നിറത്തിൽ ഇരുന്നിരുന്ന നയന ഇപ്പൊ ഇങ്ങനെ ആയോ എന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റുന്നില്ല… അവൾ തുരു തുരെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു എടി നീയെന്താടി ഇവിടെ സുഖമാണോ കല്യാണം കഴിഞ്ഞോ…? ഒന്നും പറയാനാകാതെ ഞാൻ സ്തംഭിച്ചു നിന്നു.. പെട്ടന്ന് അവൾ എന്റെ തോളിൽ പിടിച്ചു കുലുക്കി ചോദിച്ചു എടി എന്താ എന്നെ മനസിലായില്ലേ?
എടി ഒണക്ക കൊഞ്ചേ നീ എങ്ങനെ ആയോ എനിക്ക് പെട്ടന്ന് മനസിലായില്ല സോറി…
അതൊക്കെ പോട്ടെ നീ എന്താ ഇവിടെ..?
അതെ എനിക്ക് ഇവിടെ ഒരു it കമ്പനിയിൽ ജോലി കിട്ടി ഒരച്ച ആയതേ ഉള്ളു വന്നിട്ട്.. നിനക്ക് ഇവിടെ ആണോ ജോലി?
അതേടീ ഞാൻ ഫിസ്യോ തെറാപ്പി പഠിച്ചതും ഇപ്പൊ ജോലിയും ഒക്കെ ഇവിടെ തന്നെ… ബാക്കി കൂട്ടുകാരെ ഒക്കെ കാണാറുണ്ടോടി, നിന്റെ പഴയ ലൈൻ അരുൺ ഇപ്പോഴും ഉണ്ടോ അവൾ തുരു തുരെ ചോദിച്ചു കൊണ്ടിരുന്നു…
എടി ഞാൻ join ചെയ്തിട്ട് one week ആകുന്നതേയുള്ളു ഡ്യൂട്ടിക്ക് കയറാൻ ടൈം ആകുന്നു മാനേജർ ഒരു കർക്കശക്കാരൻ ആണ് നീ നമ്പർ തരു നമുക്ക് വൈകിട്ട് സംസാരിക്കാം നമ്പർ പരസ്പരം കൈമാറി ഞങ്ങൾ പിരിഞ്ഞു
പഞ്ചിങ് ചെയ്തു ജോലിക്ക് കയറി സിസ്റ്റം ഓൺ ചെയ്തപ്പോളും ഞാൻ അവളെ പ്പറ്റി ഓർത്തു കൊണ്ടിരുന്നു…work ലോഡ് കൂടെയുള്ള ദിവസമായിരുന്നു ലഞ്ച് timil അവളെ ഒന്ന് വിളിക്കണമെന്ന് വെച്ചതായിരുന്നു സമയം കിട്ടിയില്ല… അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു തിരികെ മെട്രോയിൽ കയറി താമസിക്കുന്ന വിമൻസ് ഹോസ്റ്റലിൽ എത്തി കുളിയും മറ്റു പരിപാടികളും കഴിഞ്ഞു അപ്പോഴേക്കും മെസ്സ് ഹാൾ അടക്കാനുള്ള സമയമായി ഓടിപ്പിടച്ചു പോയി കഴിച്ചെന്നു വരുത്തി…