“എല്ലാം രാധികയുടെ കൈപുണ്ണ്യം ആണെടാ!, ഞാൻ ഹെൽപ്പ് ചെയ്യാമെന്ന് പറഞ്ഞിട്ടും എന്നെ അങ്ങോട്ടേക്ക് അടുപിച്ചിട്ടേയില്ല അവള്.”
“അതേതായാലും നന്നായി!!!” അച്ഛൻ അമ്മയെ കളിയാക്കി ചിരിച്ചു, എന്നോടും അറിയാതെ ചിരിച്ചുപോയി. അത് കേട്ടപ്പോൾ അമ്മയുടെ മുഖം മാറി!
“ഏടത്തിക്ക് കാലിന് വയ്യാത്തൊണ്ട് വെറുതെ ബുദ്ധിമുട്ടിക്കേണ്ടന്നു വിചാരിച്ചു. ഇപ്പൊ ഞാനില്ലെ ഇവിടെ” രാധികേച്ചി വളരെ സ്നേഹത്തോടെ പറഞ്ഞു.
“എനിക്കത്രയിക്ക് വയ്യായികയോന്നും ഇല്ല, നിങൾ എല്ലാവരും പറഞ്ഞ് പറഞ്ഞ് എന്നെ കിടത്താതിരുന്നമതി.”
“റെസ്റ്റെടുത്താൽ മാറും എന്നല്ലേ ഡോക്ടർ പറഞ്ഞത്, എന്തിനാ വെറുതെ…? കുറച്ച് ദിവസംകൂടി കഴിഞ്ഞാൽ പഴയത് പോലെ നടക്കാലോ!!”
രാധികേച്ചി അമ്മയെ ഒന്ന് ഉപദേശിച്ചു.
“അങ്ങനെ പറഞ്ഞുകൊടുക്ക് രാധികേ” അച്ഛൻ ആ സ്റ്റേറ്റ്മെൻ്റ് ഒന്ന് സ്ട്രോങ്ങ് ആക്കി.
ഞാൻ രാധികേച്ചിയെ നോക്കി അപ്പം വീണ്ടും കഴിച്ചശേഷം,
“എന്തായാലും ഭക്ഷണം അതിഗംഭീരം! ഇനി രാധികേച്ചിയുടെ അപ്പം കഴിക്കണം എന്ന് തോന്നിയാ ഞാൻ വിളിക്കാം, വന്നേക്കണം!!”
ഞാനർത്ഥം വെച്ച് പറഞ്ഞു.
അത് കേട്ട് കലിവന്ന രാധികേച്ചി എൻ്റെ കാലിൽ ചവിട്ടിയൊന്നു തിരുമി.
“സ്സ്..” ഞാൻ വേദന കാരണമൊന്നെരിവ് വലിച്ചു.
” അത്രയ്ക്കൊന്നും എരിവില്ലാലോ! ” അച്ഛൻ കഴിച്ചുകൊണ്ട് പറഞ്ഞു.
“അല്ലാ.. ഒരു മുളക് കടിച്ചു പോയതാ..!” ഞാൻ പറഞ്ഞൊപ്പിച്ചു.
അത് കേട്ടതും രാധികേച്ചിക്ക് ചിരിവന്നു.
അങ്ങനെ ഓരോ തെമാശകളൊക്കെ പറഞ്ഞ് ഞങൾ ഭക്ഷണം കഴിച്ച് എഴുന്നേറ്റു. അപ്പോഴേക്കും സൂരജിൻ്റെ കോൾ വന്നു.