“ആഹ..ശരിയാ..!”
അപ്പോഴേക്കും ഞങൾ വീട്ടിലെത്തി.
വന്ന ഉടനെ ഞാൻ സോഫയിൽ പോയിയിരുന്നു, ഇച്ചിരി കഴിഞ്ഞപ്പോൾ ലച്ചുവിൻ്റെ കാര്യം ഓർമ്മ വന്നു, ഇളയമ്മ അങ്ങനെയൊക്കെ പറഞ്ഞപ്പോ അവളെ കാണാൻ എനിക്കും ഒരു മോഹം.
ചുമ്മാ ആരും കാണാതെ ഫോണെടുത്ത് ഫേസ്ബുക്ക് ഓപ്പൺ ആക്കി ലാവണ്യയുടെ പ്രൊഫൈൽ എടുത്ത് നോക്കി, ഒരു പൂച്ചകുട്ടിയുടെ പടമാണ് പ്രൊഫൈൽ പിക്. കാര്യമായി അവൾടെ ഫോട്ടോ ഒന്നും ഇല്ല. ഒരു കോളേജ് ഗ്രൂപ്പ് ഫോട്ടോയുണ്ട് അതിലാണെൽ വെക്തമായി കാണാനും പറ്റുന്നില്ല, വേറെ ആരോ ടാഗ് ചെയ്തതാണ്. സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവ് അല്ലെന്ന തോന്നുന്നേ. അല്ല.. അത് അങ്ങനെ തന്നെ ആവുന്നതാ നല്ലത്.
അങ്ങനെ കുറച്ച് സമയം അവിടെ തന്നെയിരുന്ന് ടിവി കണ്ടു. വൈകുന്നേരം ആയപ്പോൾ കുറച്ച് സാധനങ്ങൾ വാങ്ങാനായി രാജീവെട്ടൻ്റെ കടവരെ പോയി.. വരുന്ന വഴിക്ക് തൊട്ടപ്പുറത്തെ ചായക്കടയിൽ നിന്നും രണ്ട് മസാല ദോശയും വാങ്ങി ഞാൻ നേരെ ഓമനേച്ചിയുടേ വീട്ടിലേക്ക് വിട്ടു.
കുമാരേട്ടൻ മുന്നിൽ തന്നെയിരുപ്പുണ്ട്! നല്ല ഫോമിലാണെന്നു തോനുന്നു.
“എടാ വിച്ചു.. കേറി വാടാ..”
രണ്ട് മസാല ദോശ വാങ്ങിയതിൽ ഞാനെന്നോടു തന്നെ നന്ദി പറഞ്ഞു.
“ഇല്ല കുമാരേട്ട.. കേറുന്നില്ല.. ഇതിവിടെ തരാൻ വേണ്ടി അമ്മ തന്നു വിട്ടതാ!” ഞാൻ പ്ലേറ്റ് മാറ്റി! അപ്പോഴേക്കും ഓമനേച്ചി മുടി മാടി കെട്ടിക്കൊണ്ട് പുറത്തേക്ക് വന്നു.
“ഇതാരാ വിച്ചുവോ!!” ഒമാനേച്ചിയുടെ മുഖമൊന്നു പ്രസന്നമായി. എന്നിട്ട് എൻ്റെ കയ്യിൽ നിന്നും പൊതി വാങ്ങി നോക്കി.