“എന്തായിരുന്നു. അവളുടെ പേര്?” അമ്മ ഇളയമ്മയോടായി ചോതിച്ചു.
“ലച്ചു എന്നാ വിളിക്കാ… ശരിക്കും പേര് എന്താണാവോ!!” ഇളയമ്മ അങ്ങനെ ആലോചിക്കാൻ തുടങ്ങിയപ്പോ,
“ലാവണ്യ എന്നല്ലേ..!!” ഞാനറിയതാങ് പറഞ്ഞുപോയി.!
“എടാ കള്ളാ… അപ്പോഴേക്കും എല്ലാം നീയും കണ്ട് വെച്ചിട്ടുണ്ടല്ലേ!!!” ഇളയമ്മ എന്നെ കളിയാക്കി.
“ഏയ്.. അതുകൊണ്ടൊന്നുവല്ല.. ഫേസ്ബുക്കിൽ എൻ്റെ ഫ്രണ്ട് ആണ്.. അങ്ങനെ അറിയാം അത്രയേ ഉള്ളൂ.”
“ശിവൻ ഇപ്പോഴും ഗൾഫിൽ തന്നെയാണോ?” അച്ഛൻ ആപ്പനോടായി ചോതിച്ചു.
“പണ്ട് അവനും എൻ്റെ കൂടെ മസ്കറ്റിലായിരുന്നു, ഇപ്പൊ ദുബായിൽ ആണെന്ന കേട്ടത്.” ആപ്പൻ ചായ കുടിച്ചുകൊണ്ട് പറഞ്ഞു.
“എന്തായാലും സമയം ആവട്ടെ… നമുക്ക് നോക്കാം” അച്ഛൻ പറഞ്ഞു.
“അത് അത്രയേ ഉള്ളു” ആപ്പൻ അച്ഛനെ സപ്പോർട്ട് ചെയ്തു.
അങ്ങനെ കുറച്ചൂടെ സമയം എന്നെ ആക്രമിച്ച ശേഷം വിഷയം മാറി.
പിന്നെ കുറച്ച് കഴിഞ്ഞ് ഞങൾ ഇറങ്ങന്ന് പറഞ്ഞപ്പോ ഭക്ഷണം കഴിക്കാതെ അവർ വിട്ടില്ല.
ഞങ്ങളെല്ലാവരും കൂടി ഒരുമിച്ചിരുന്ന് ഭക്ഷണമൊക്കെ കഴിച്ച് പിരിഞ്ഞു.
തിരിച്ച് പോരുന്ന വഴിക്ക്,
“അയ്യോ… ആ കുട്ടിയുടെ ഫോട്ടോ വല്ലതും ഉണ്ടൊന്ന് സീതയോടു ചോതിക്കാൻ മറന്നു പോയി!” അമ്മ വിഷമം പറഞ്ഞു.
“ഉവ്വാ..!” ഞനമ്മയെ നോക്കി കളിപ്പിച്ചു .
“എടാ.. നീ നേരത്തെ പറഞ്ഞ സാധനത്തിൽ കാണുമോ അവൾടെ ഫോട്ടോ?” അമ്മായിക്ക് ലാവണ്യയുടെ ഫോട്ടോ കാണാൻ തിടുക്കമായി.
“അതിലൊന്നും ഇല്ല, അമ്മ ഒന്ന് ചുമ്മതിരുന്നെ..” അതും പറഞ്ഞ് ഞാൻ വണ്ടിയുടെ വേഗത കൂട്ടി.
“നീ സീതയോട് പറ.. അവൾ അയച്ചുതരും” അച്ഛൻ അമ്മായിക്ക് ഐഡിയ കൊടുത്തു.