“എടാ.. നേരത്തെ കെട്ടിയലേ നല്ല പളുങ്ക്മണി പോലത്തെ പിള്ളേരെ പ്രസവിക്കാൻ പറ്റുള്ളൂ!” ഇളയമ്മ വിടുന്ന മട്ടില്ല.
“അപ്പോഴേക്കും നിങ്ങളെൻ്റെ പ്രസവവും എടുത്ത് കഴിഞ്ഞോ?!!”ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
അത് കേട്ട് എല്ലാവരും ചിരി തുടങ്ങി.
“അന്ന് രാഗവേട്ടൻ്റെ മോൾടെ കല്ല്യാണത്തിന് പോയപ്പോ നമ്മടെ ഇന്ദുവിൻ്റെ മോളെ കണ്ടിരുന്നു!!” ഇളയമ്മ അമയോടായി പറഞ്ഞു.
“ഏത്.. മലയിക്കലെ ശിവൻ്റെ ഭാര്യ ഇന്ദുവോ?” അമ്മ ചോതിച്ചു.
“ആഹ.. അത് തന്നെ..” ഇളയമ്മ അമ്മയുടെ കയ്യിൽ തട്ടി പറഞ്ഞു.
“അവൾടെ മോളെ കാണാൻ എന്തൊരു ബംഗിയാണെന്നതിയോ!!??… നമ്മടെ വിച്ചു ആയിട്ട് നല്ല ചേർച്ചയായിരിക്കും…എനിക്കുറപ്പാണ്” ഇളയമ്മ നല്ല ആഗ്രഹത്തോടെ പറഞ്ഞു.
“ആണോ…!!!” അമ്മ കൗതുകത്തോടെ ചോതിച്ചു.
“ആ കല്ല്യാണത്തിന് ഇവനാണ് പോയത്, നിർമലയിക്ക് കാലിന് വയ്യായിരുന്നു അപ്പോ” അച്ഛൻ ഓർത്തെടുത്ത് പറഞ്ഞു.
അപ്പോഴാണ് എനിക്ക് കാര്യം പിടി കിട്ടിയത്, എന്ന് നിധീഷിനേം കൂട്ടി പോയില്ലേ..അതാണ് സംഭവം.. എന്നാലും അത്രേം ഭംഗിയുള്ള പെണ്ണിനെയൊന്നും ഞാനവിടെ കണ്ടില്ലല്ലോ..!!
“എടാ… വിച്ചു.. നീ കണ്ടിട്ടില്ലേ അവളെ..?” ആപ്പൻ ചോതിച്ചു .
“പണ്ടെപ്പോഴോ കണ്ടതാ ആപ്പാ”
“ഇന്ദുനെ കാണാൻ തന്നെ നല്ല ഭംഗിയല്ലേ!! പണ്ട് പഠിക്കുന്ന സമയത്ത് Tabu എന്നാ ഞങൾ വിളിക്കാറ്, ശരിക്കും സിനിമ നടി Tabu ne പോലെത്തന്നെയായിരുന്നു ഇന്ദുനെ കാണാൻ!!” ഇളയമ്മ കൂട്ടി ചേർത്തു.
“അതെ.. നല്ല സുന്ദരി കുട്ടിയാണ്, പക്ഷെ ഞാനവരെയൊക്കെ കണ്ടിട്ട് കുറേയായി സീതെ.” അമ്മയൊരു നിരാശപോലെ പറഞ്ഞു.