അങ്ങനെ ഞങൾ ഓരോന്ന് പറഞ്ഞ് കൊണ്ടിരുന്നു,
“നീ സംസരിച്ചോടിരിക്കണ്ട് അവർക്ക് കുടിക്കാൻ ചായ എടുക്ക്” ആപ്പൻ ഇളയമ്മയോടായി പറഞ്ഞു.
“സംസാരത്തിൻ്റെ ഇടയിക്ക് ഞാനതങ്ങ് മറന്നു”
ഇളയമ്മ ചായ ഇടാനായി അടുക്കളയിലേക്ക് പോയി, കൂടെ അമ്മയും.
അത് കഴിഞ്ഞ് ആപ്പനും അച്ഛനും ഓരോരോ ആഗോളകര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. സത്യം പറഞ്ഞാ ഞാൻ പോസ്റ്റായി.
അപ്പോഴേക്കും ചായയും പലഹാരങ്ങളുമായി ഇളയമ്മയുടെ അമ്മയും വന്നു. ഞങൾ ചായയും പലഹാരങ്ങളും കഴിക്കാൻ തുടങ്ങി.
“പിള്ളേരൊക്കെ എവിടെ ഇളയമ്മേ” അവർക്ക് രണ്ട് ആൺപിള്ളേരാണ് മൂത്തത് +12 രണ്ടാമത്തേത് 9 il.
“രാവിലെയായാൽ രണ്ടും കൂടി മീൻ പിടിക്കാനന്നും പറഞ്ഞ് പോയപ്പിന്നെ ഉച്ചയ്ക്ക് നോക്കിയ മതി” ഇളയമ്മ മറുപടി തന്നു.
“എന്നാല് വല്ലതും കിട്ടുമോ അതും ഇല്ല!!” അതും പറഞ്ഞ് ആപ്പൻ ചിരിക്കാൻ തുടങ്ങി!
“പിള്ളേർക്ക് അതൊക്കെയൊരു രസല്ലേ.. ” അച്ഛൻ അവരെ സപ്പോർട്ട്. ചെയ്തു.
“അല്ലാ.. നിർമലേടത്തി, ഇവനെ നമുക്ക് കെട്ടിക്കണ്ടെ!?”
ഇളയമ്മ ആസ്ഥാനത്തെ ചോദ്യം ചോതിച്ചതോടെ എൻ്റെ കര്യത്തിലൊരു തീരുമാനമായി.
“ഹും.. നോക്കണം.. ഒന്ന് രണ്ട് മാസം കൊണ്ട് പോസ്റ്റിംഗ് ആവും.. എന്നിട്ട് നോക്കാം” അച്ഛൻ ഏതാണ്ടൊക്കെ തീരുമാനിച്ച മട്ടിൽ പറഞ്ഞു.
“നിൻ്റെ മനസ്സിൽ വല്ലവരും ഉണ്ടോടാ.. ഇപ്പോഴത്തെ പിള്ളേരാ.. പറയാൻ പറ്റൂലാ!” ഇളയമ്മ കലിയക്കിക്കൊണ്ട് ചോതിച്ചു.
“എൻ്റെ ഇളയമ്മെ.. ഒന്ന് ചുമ്മതിരിക്ക്, ഇച്ചിരി കഴിയട്ടെ എന്നിട്ട് ഇതിനേക്കുറിച്ചൊക്കെ ആലോചിക്കാം” ഞാൻ ഇലയമ്മയോടായി പറഞ്ഞ്.