മദനപൊയിക 6 [Kannettan]

Posted by

” ഏഴ് ദിവസം കഴിയാതെ അങ്ങോട്ട് വരാൻ പറ്റില്ലാലോ! ഇനി രണ്ട് മൂന്ന് ദിവസം കൂടി കഴിയട്ടെ… അതുവരെ എൻ്റെ ചെക്കനൊന്ന് ക്ഷമിക്ക്”

“അത് മാത്രം നടക്കും എന്ന് തോന്നുന്നില്ല, എനിക്കൊന്ന് കാണണം എന്നുണ്ട്, ഞാനങ്ങോട്ട് വരുന്നുണ്ട്.”

“എന്നാ വായോ!”

“ഹും നോക്കട്ടെ..! ഇന്ന് അച്ഛൻ ഓരോ വള്ളികൾ പിടിച്ച് തന്നിട്ടുണ്ട്, നേരത്തെ കഴിഞ്ഞാൽ വരാൻ നോക്കാം!”

“ഹും ശരി!”

“ഓമനേച്ചിയെന്നാ നന്നായി റെസ്റ്റെടുക്ക്, പിന്നെ നന്നായി ഫുഡും വെള്ളവും കുടിക്ക്.” ഞാൻ ചെറുതായൊന്ന് ഉപദേശിച്ചു .

“ആയിക്കോട്ടെ സാറേ..”

“ഇനി വരുമ്പോൾ പഴയതിലും സുന്ദരികുട്ടിയായിട്ട് വേണം വരാൻ!”

“ഈ ചെക്കൻ്റെയൊരു കാര്യം..!!!” ചേച്ചിക്ക് ചിരിവന്നു.

“ഹും..എന്നാ പിന്നെ ശരി..”

“ഓകെ ടാ..!”

“ബൈ..”

“ബൈ..!”

“അതും പറഞ്ഞ് ഞാൻ കോൾ കട്ട് ചെയ്തു.”

എന്നിട്ട് നല്ലൊരു മലയാളം പട്ടും ഇട്ട്, സീറ്റ് പുറകിലേക്ക് ഡിക്ലൈൻ ചെയ്ത് കിടന്നു, ജോൺസൺ മാഷിൻ്റെ സംഗീതവും ദാസേട്ടൻ്റെ ശബ്ദവും കൂടിയായപ്പോൾ പറയുകയും വേണ്ട!! ആ പാട്ടസ്വദിച്ച് ഞാനങ്ങനെ കിടന്നു,

~കായലിൻ പ്രഭാത ഗീതങ്ങൾ
കേൾക്കുമീ തുഷാര മേഘങ്ങൾ
നിറമേകും ഒരു വേദിയിൽ
കുളിരോലും ശുഭ വേളയിൽ
പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ
മമ മോഹം നീയറിഞ്ഞൂ~

കുറേകഴിഞ്ഞ് അമ്മ ഡോറിനു മുട്ടിയപ്പോഴാണ് ഞാനുണർന്നത്, നിമിഷ നേരം കൊണ്ട് ഒരുകൊച്ച് സ്വപ്ന സഞ്ചാരം നടത്തിവന്ന മാസ്മരിക സുഖം! അപ്പോഴെനിക് ഒരു പ്രത്യേക ഉന്മേഷം തോന്നി.

ഞാൻ വേഗം അമ്മയ്ക്ക് ഡോറ് തുറന്ന് കൊടുത്ത് മുന്നിലേക്കെടുത് മെഡിക്കൽ ഷോപ്പിൻ്റെ അടുത്ത് നിർത്തി, അവിടെ അച്ഛൻ മരുന്നും വാങ്ങി നിൽപ്പുണ്ടായിരുന്നു. അച്ഛനേം കേറ്റി ഞങൾ നേരെ സീതെളയമ്മയുടെ വീട്ടിലേക്ക് വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *