അച്ഛൻ പറഞ്ഞത് ശ്രദ്ധയോടെ കേട്ട ശേഷം,
“എനിക്കറിയാം അച്ഛാ”
“ഹും… നിനക്ക് ഇഷ്ടാവും. നോക്കിക്കോ!!” അച്ഛൻ നല്ല പ്രതീക്ഷയോടെ പറഞ്ഞു.
“അതെ… പെട്ടന്ന് ഇത് കണ്ടപ്പോ എനിക്ക് എന്തോ വല്ലാണ്ടായിപ്പോയി!”
അമ്മ എൻ്റെ തലയിൽ തടവി കൊണ്ട്,
“എല്ലാം നിൻ്റെ നല്ലതിനാ മോനെ…! നീ വാ എഴുന്നേൽക്ക് നമുക്ക് ചായ കുടിക്കാം, നല്ല ചൂട് പുട്ടും കടലക്കറിയും ഉണ്ടാക്കിയിട്ടുണ്ട്.”
ഞാൻ അമ്മയെയും അച്ഛനെയും നോക്കി ചിരിച്ചുകൊണ്ട്, കഴിക്കാനായി എഴുന്നേറ്റു..കൂടെ അച്ഛനും അമ്മയും.
ഞങൾ നല്ല സന്തോഷത്തോടെ ഭക്ഷണം കഴിക്കാൻ തുടങ്ങി..
“എടാ.. നിനക്ക് എങ്ങോട്ടെങ്കിലും പോവാനുണ്ടോ?” അച്ഛൻ ചോതിച്ചു.
“ഇല്ല അച്ഛാ… എവിടെയാ പൊണ്ടേ?”
“അമ്മേനെ കാണിക്കാൻ പോണം, തിരിച്ചു വരുന്ന വഴിക്ക് സീതയുടെ വീടിലും ഒന്ന് കയറണം. അങ്ങോട്ട് പോവാത്തതിൽ അവൾക്ക് എന്നും പാരാതിയാ!”
സീത എൻ്റെ അച്ഛൻ്റെ പെങ്ങളാണ്, ചെമ്പകശ്ശേരിയാണ് വീട്.. ഡോക്ടറുടെ വീട്ടിലേക്ക് പോകുന്ന അതേ വഴിക്ക് തന്നയാണ് സീത ഇളയമ്മയുടെ വീട്.
“പിന്നെന്താ…പോയേക്കാം” ഞാൻ സമ്മതം പറഞ്ഞു.
അങ്ങനെ ഞങൾ ഭക്ഷണമൊക്കെ കഴിച്ച് പോകാനായി റെഡിയായി. അമ്മയെ പയ്യെ സ്റ്റെപ്പുകൾഇറക്കി കാറിൽ കയറ്റി. ഇപ്പൊ അമ്മയ്ക്ക് നല്ല മാറ്റമുണ്ട്, എന്നാലും ഒരു മാസം റെസ്റ്റ് എടുക്കാമെന്ന് വെച്ചു, ഇല്ലേൽ വീണ്ടും പഴയ പടിയായാലോ!
അങ്ങനെ ഞങൾ നേരെ ഡോക്ടറുടെ വീട്ടിലേക്ക് വിട്ടു..
അത്യാവശ്യം തിരക്കുണ്ടായിരുന്നു. 32 ആണ് ഞങ്ങളുടെ ടോക്കൺ. ടോക്കൺ 18 അയതെ ഉള്ളൂ.
അച്ഛനും അമ്മയും അവിടെ ഇരുന്നു, ഞാൻ നേരെ പോയി കാറിൽ ഇരുന്നു. അപ്പോഴാണ് ഓർത്തത് ഒന്ന് ഓമനേച്ചിയെ വിളിച്ചുനോക്കാം എന്ന്, വയ്യാതെ ഇരിക്കുവല്ലേ.