അവളുടെ ആ നിൽപ്പും വേഷവുമൊക്കെ കണ്ടു അവനിൽ അടക്കിനിരത്താനാവാത്ത പ്രേമമാണ് നുരഞ്ഞുപൊന്തിയത്.
മെല്ലെ അകത്തേക്ക് കയറി വാതിലടച്ചുകൊണ്ടു അവളുടെ പിന്നിലേക്ക് ചേർന്നതും ആതിര ശരിക്കുമോന്നു ഞെട്ടികൊണ്ട് തിരിഞ്ഞു.
എന്നാൽ അവൻ വിചാരിച്ചതുപോലെ അല്ലായിരുന്നു അവളുടെ പെരുമാറ്റം…. ഈ വേഷത്തിൽ നിൽക്കുമ്പോൾ അകത്തേക്ക് കയറിയതിനു വല്ല ചീത്തയും കേൾക്കുമെന്നും വിചാരിച്ചാണ് മുന്നിൽ നിന്നത്.
അവനെ കണ്ടപാടെ മുന്നിലേക്ക് തിരിഞ്ഞ ആതിര അവനെ കെട്ടിപിടിച്ചുകൊണ്ടു കവിളിൽ ചുണ്ടമർത്തിയൊന്നു കടിച്ചു…….
“”ആഹ്ഹ …………
വേദനിക്കുന്നടി പുല്ലേ ………… “”
“”വേദനിക്കാനാ കടിച്ചത്… ഇത്ര ദിവസമായെന്നറിയാമോ കണ്ടിട്ട് ഒന്നു കെട്ടിപിടിക്കടാ എന്നെ..””
“”ഹ്മ്മ്മ് ഭയങ്കര സ്നേഹം ആണല്ലോടി.””
“” ആണെടാ …………
നിനക്ക് പിന്നെ ഒട്ടും ഇല്ലാത്തത് കൊണ്ടാണല്ലോ രാവിലെ വെപ്രാളപ്പെട്ട് ഓടി വന്നത്.””
“”ആഹ്ഹ ഞാൻ വരുമെടി പുല്ലേ…
എനിക്ക് നിന്നെ പ്രേമിക്കാൻ കൊതിയായിട്ടു ഓടിവന്നതല്ലേ.ഇത്ര ദിവസമായെന്നറിയാമോ ഇങ്ങനെയൊന്നു നിന്നിട്ടു..””
അവൻ അവളുടെ കവിളിൽ മെല്ലെ തഴുകികൊണ്ട് ചുണ്ടമർത്തിയൊന്നു ചുംബിച്ചു. കണ്ണിലും മൂക്കിലും കവിളിലുമൊക്കെ ചുടുചുംബനം കൊണ്ട് മൂടിയ മനു അവളെ രണ്ടു കൈയ്യിലും കോരിയെടുത്തു ബെഡിലേക്കു കിടത്തി.
“”എന്താണ് മോന്റെ ഉദ്ദേശം ……… ?””
“”കുറച്ചുനേരം നിന്നെ ഇങ്ങനെ കെട്ടിപിടിച്ചു കിടക്കണം. പറ്റില്ലെന്ന് പറഞ്ഞാൽ ശരിക്കും കുഴങ്ങി പോകും പെണ്ണേ.. ഒറ്റയ്ക്കിരുന്നു അതുപോലെ മടുത്തു ഞാൻ””