അവള് അങ്ങോട്ടേക്ക് ചെന്നു.
ശിവ: എടി നീ കേറുന്നോ. ഡ്രോപ്പ് ചെയ്യാം പിന്നെ വെറെ ഒരു കാര്യവും ഉണ്ട്
അവള് കാറിൽ കയറിയ ശേഷം വണ്ടി മുന്നോട്ടു എടുത്തു
വരുൺ: എടി നിൻ്റെ ഫോണിൽ നീ ഒരു സെൽഫി എടുക്കു നമ്മൾ മൂന്ന് പേരും കാറിൽ ഇരിക്കുന്നത്.
ദിവ്യാ: ഓക്കേ അതിനെന്താ
അവള് സെൽഫി എടുത്ത ശേഷം
ഞാൻ ഇത് നമ്മുടെ ഗ്രൂപ്പിൽ ഇടട്ടെ
വരുൺ: ഇട്ടോ പക്ഷേ ഇപ്പൊ വേണ്ട രാത്രി ഒരു 7.30 ആവുമ്പോൾ ഇട്ടാൽ മതി.
ദിവ്യാ: അതിനെന്തിന
വരുൺ: എടി അവള് ചിലപ്പോൾ എന്തെങ്കിലും ചോതിക്കും എവിടെയാണ് കറക്കം എന്നോ അല്ലേല് എന്നെ കൂട്ടാതെ എങ്ങോട്ടേക്കു ആണ് പോക്ക് എന്നോ മറ്റോ
ദിവ്യാ: നീ പറയണ്ട എനിക് മനസ്സിലായി
വരുൺ: ചിരിച്ചുകൊണ്ട് കാർ ഓടിച്ച് പോയ്
*******************************************
അതേ പോലെ വീട്ടിൽ അപർണയുടെ മനസ്സിൽ മുഴുവൻ മാർട്ടിനെ വീണ്ടും കണ്ടത്തിൻ്റെ സന്തോഷം ആയിരുന്നു.
അപർണ മനസ്സിൽ ശാരദേച്ചി പറഞ്ഞത് ശെരി ആവുമോ അവന് എന്നെ ഇപ്പോളും ഇഷ്ടമാണോ. എനിക്ക് അവനെ ഇഷ്ടമാണോ ഇപ്പോഴും എനിക്ക് അറിയില്ല എന്താണ് സംഭവിക്കുന്നത് എന്ന്.
ചിന്തിക്കുന്നത് തെറ്റാണോ ശരിയാണോ എന്ന് പോലും മനസ്സിലാകുന്നില്ല.
ശേ നമ്പർ മേടിക്കേണ്ടതായിരുന്നു. അല്ലാ അതു ഞാനല്ലല്ലോ അവനല്ലേ ചോതിക്കേണ്ടത്
ഇങ്ങനെയുള്ള ഒരു ചിന്തകള് മനസ്സിൽ വന്നപ്പോൾ പെട്ടെന്ന് അവൾക് ഒരു വിളി വെറെ ആരുടെയും അല്ല രാജീവിൻ്റെ
രാജീവ്: എടി അപർണ്ണേ നീ അകത്ത് എന്തേടുക്കവ
അപർണ: ഇന്ന് നേരത്തെ വന്നോ. എന്തിനാ എന്നെ ഇപ്പൊ വിളിക്കുന്നത്