വീണ: സോറി വരുൺ, അച്ഛനെന്ത ജോലി
വരുൺ: അച്ഛന് പല ബിസിനസ് ഉണ്ട് ക്ലോത്തിൻ്റെ ഷോപ്പ് ഉണ്ട് പിന്നെ ഹോട്ടൽ അങ്ങനെ കുറച്ചുണ്ട്
വീണ: അച്ഛൻ്റെ പേരെന്താ
വരുൺ: മാർട്ടിൻ….
അതിനു ശേഷം ദിവ്യ അവർക്ക് വേണ്ട ഡ്രിങ്ക്സ് ആയി വന്നു.
കുടിച്ചു കഴിഞ്ഞ ശേഷം ബില്ല് വരുൺ തന്നെ കൊടുത്തു
ശേഷം എല്ലാവരും ക്ലാസ്സിലേക്ക് പോയ്.
പിന്നീട് എന്ന് വൈകിട്ട് വരെ അവർ 4 പേരും പല കാര്യങ്ങള് സംസാരിച്ചു.
അതിൽ കൂടുതലും വരുൺ വീണയോട് ആയിരുന്നു.
പോകാൻ നേരത്ത് വരുൺ
അതേ എല്ലാവരുടെയും നമ്പർ ഒന്ന് തന്നെ ഞാനൊരു വാട്സ് അപ്പ് ഗ്രൂപ്പ് തുടങ്ങാം. അതിൽ എല്ലാവര്ക്കും ഷെയര് ചെയ്യാമല്ലോ എല്ലാം
ദിവ്യാ: അതു നല്ല കാര്യം ദേ നമ്പർ പിടിച്ചോ. എടി വീണേ നിൻ്റെ നമ്പർ പറഞ്ഞു കൊടുക്ക്.
വീണയുടെ നമ്പറും കൊടുത്തു.
പോകാൻ നേരത്ത് എല്ലാവരും ബൈ പറഞ്ഞു ഇറങ്ങി. കോളജിൻ്റെ വെളിയിൽ കാത്തു അഖിലിനേ കണ്ട് അവൻ്റെ അടുത്തേക്ക് പോകാൻ പോയ വീണയെ പിടിച്ചു നിർത്തിയ ശേഷം ദിവ്യ
ദിവ്യ: എടി നമ്മുടെ ഗ്രൂപ്പിൻ്റെ കാര്യം നീ തൽക്കാലം അവനോട് പറയണ്ട
വീണ: അതെന്താ
ദിവ്യാ: അവൻ്റെ സ്വഭാവം നിനക്ക് അറിയാവുന്നത് അല്ലേ ആണുങ്ങൾ ആയി അടുത്ത് നീ ഇടപെഴകുന്നത് അവന് ഇഷ്ടമല്ല
വീണ: നിനക്ക് എങ്ങനെ അറിയാം
ദിവ്യാ: അതു നിനക്കു ഞാൻ നാളെ പറഞ്ഞു തരാം നീ ഇപ്പൊ പോ. നീ എന്തായാലും അവനോടു പറയാൻ നിൽക്കണ്ട കേട്ടോ
വീണ: ശെരി
ശേഷം അവള് അവൻ്റെ കൂടെ ബൈക്കിൽ കയറി പോയ്.
ദിവ്യാ ബസ് സ്റ്റാൻഡിൽ നിന്നപ്പോള് അവളുടെ ഫോണിലേക്ക് ശിവയുടെ കോൾ വന്നു.
ശിവ: എടി നിന്നെ ഞങൾ കണ്ടു നീ ഞങൾ നിൻ്റെ ഓപ്പോസിറ്റ് കിടക്കുന്ന ഫോർട്യൂണറിൽ ഉണ്ട് അങ്ങോട്ടേക്ക് വാ