അവർ കടയിലേക്ക് കയറി
അപർണ മാർട്ടിൻ കാണാതെ ശാരദ പറഞ്ഞ ഡ്രസ്സുകൾ എടുത്തു മടിച്ചുകൊണ്ട് മാർട്ടിൻ്റെ അടുത്തേക്ക് വന്നു.
മാർട്ടിൻ കാഷ്യർ ആയി ആണ് ഇരിക്കുന്നത്
ശാരദ: നീ എന്താ കള്ളന്മാരെ പോലെ മാറി നിൽക്കുന്നത് ഇങ്ങോട്ട് നിക്ക്
ശാരദ അപർണയേ പിടിച്ചു വലിച്ച് മുന്നിലേക്ക് നിർത്തി.
മാർട്ടിൻ അവരെ നോക്കാതെ ക്യാഷ് പറഞ്ഞു.
അപർണ അയാളെ നോക്കി നിന്നു.
മാർട്ടിൻ: ഹലോ മാഡം വേഗം തരണേ ആൾക്കാർ വെയിറ്റിംഗ് ആണ്. പെട്ടെന്ന് ശാരദ ക്യാഷ് എടുത്തു കൊടുത്തു.
അയാള് അതിൻ്റെ ബാക്കി കൊടുക്കാൻ ആയി അവരെ നോക്കിയപ്പോൾ മുന്നിൽ നിൽക്കുന്ന ആളേ കണ്ട് ഒരു നിമിഷം സ്റ്റക്ക് ആയി നിന്നു.
പെട്ടെന്ന് പുറകിൽ നിന്ന് ആൾക്കാർ തിരക്ക് കൂട്ടുന്നത് കണ്ട് അവർ അവിടെ നിന്ന് മാറി.
മാർട്ടിൻ അപര്ണയെ കണ്ടപ്പോൾ തന്നെ പിന്നീട് ഒന്നും ചെയ്യാൻ കഴിയാതെ ആയി.
മാർട്ടിൻ വേറൊരു സ്റ്റാഫിനെ അവിടെ ഇരുത്തിയ ശേഷം വേഗം അവർ പോയതിൻ്റെ പുറകെ പോയി
മാർട്ടിൻ അവർ പോകുന്നത് കണ്ട് പെട്ടെന്ന് വിളിച്ചു
മാർട്ടിൻ: അപർണ
അയാള് കുറച്ചു ഉച്ചത്തിൽ വിളിച്ചു
അപർണ ഇത് കേട്ട് പിന്നിലേക്ക് നോക്കി.
ശാരദ: അവൻ നിന്നെ മറന്നിട്ടില്ല കണ്ടോ.
മാർട്ടിൻ അടുത്തേക്ക് വന്നു അവളോട്
മാർട്ടിൻ: അപർണ എന്നെ ഓർമ്മയുണ്ടോ
അപർണ ഉണ്ട് എന്ന രീതിയിൽ തലയാട്ടി
മാർട്ടിൻ: ഹൊ എന്നിട്ടാണോ മിണ്ടാതെ പോയത്
ശാരദ: അതേ ഇവിടെ ഇങ്ങനെ നിൽക്കണ്ട വാ നമുക്ക് ആ കഫെയിൽ കയറി ഇരിക്കാം
അങ്ങോട്ടേക്ക് കയറിയ മൂവരും സംസാരിക്കാൻ ആയി ഒരു പ്രൈവറ്റ് ഹട്ട് തന്നെ എടുത്തു അവിടേക്ക് ഇരുന്നു.