“ടാ… ”
“മ്മ്..”
” ശ്രീലത ചേച്ചിയുമായി പിന്നെ വിളിച്ചോ”
“എന്തിന്.. ഇല്ല”
“ദുഷ്ടൻ.”
” ഭർത്താവ് വന്ന് വിളിച്ചപ്പോ എല്ലാം മറന്ന് കൂടെപ്പോവാൻ ഞാനും കൂടിയല്ലെ നിർബന്ധിച്ചത്. ഞാൻ വിളിച്ച് ബന്ധം പുതിക്കിട്ട് വേണം പുതിയ പ്രശ്നമുണ്ടാവാൻ , ജീവിച്ച് പോട്ടടെയ് ”
“നിനക്ക് ഒരു വെഷമോം ഇല്ലേ? ”
“എന്തിന്? ചേച്ചിക്ക് തോന്നുമ്പോ എന്നെ വിളിക്കട്ടെ. അടിച്ചു പിരിഞ്ഞതൊന്നുമല്ലലോ. കുടുബമായിട്ട് ജീവിക്കാനല്ലെ എല്ലാർക്കും ആഗ്രഹം . രണ്ടു പേർക്കും എന്തയാലും അത് പറ്റൂല. .”
“ഞാൻ പോയാലും നീയെന്നെ പിന്നെ വിളിക്കുല അല്ലേ?”
രാഹുൽ കണ്ണു തുറന്ന് ചോദ്യഭാവത്തിൽ നിത്യയെ നോക്കി. അവളുടെ ചെമ്പിച്ച ഡൈ ചെയ്ത മുടി ഇളം കാറ്റിൽ പറക്കുന്നുണ്ടായിരുന്നു. ജനലിലൂടെ എത്തി നോക്കുന്ന പോക്കു വെയിൽ എവിടെയെല്ലാമോ തട്ടി ചിന്നിചിതറി അവളിട്ടിരുന്ന അയഞ്ഞ വെളുത്ത ഫ്രോക്കിനെ സ്വർണ്ണവർണ്ണമാക്കി. നല്ല ഭംഗി
“എന്താ പോകാൻ പ്ലാനുണ്ടോ?”
“ഇല്ല ഒന്നലൂല്ല ” നിത്യ തോളു കുലുക്കി
“കളഞ്ഞിട്ട് പോകാൻ വല്ല പ്ലാനുമൊണ്ടെങ്കിൽ നേരത്തെ പറയണം. ” രാഹുൽ ഒരു എഴുന്നേറ്റ് ചെന്ന് നിത്യയുടെ തോളുകൾ മസ്സാജ് ചെയ്തു. നിത്യ കുനിഞ്ഞിരുന്ന് മുഖം പൊത്തിപ്പിടിച്ചു.
“അയ്യേ… കരയുവാണോ” അവളുടെ മുഖത്തു നിന്ന് കൈകൾ പിടിച്ചു മാറ്റാൻ അവനൊരു ശ്രമം നടത്തി.
“അച്ചൂന് ട്രാൻസ്ഫറാ …. ഡൽഹിക്ക്” നിത്യ കൈകൾ മാറ്റാൻ കൂട്ടാക്കീല.രാഹുൽ ഒരു നിമിഷം നിശബ്ദനായി
” നീയും പോകുന്നുണ്ടോ?” – അവൾ അതെയെന്ന മട്ടിൽ തലയനക്കി.