“എഴിക്കട… ഭാ. .. കഴിക്കാൻ പോകാം, ക്യാമറയൊക്കെയുണ്ട് കെടന്ന് ഒറങ്ങാതെ.”
” ഇതിൻ്റാത്ത് ക്യാമറയൊന്നുമില്ല, എനിക്കറിയാം..”
കമ്പനി മുതലാളി ഒരു സഹൃദയനായതു കൊണ്ട് പൂത്ത പണം ഇടക്കിടെ വെയിലത്തിടാൻ കൊണ്ടുവരാറുണ്ട്. ആയതിനാൽ CFO യുടെയും രാഹുലിൻ്റെയും മുറിയിൽ ഒരു സഫ്ടേക്ക് ക്യാമറ നിരോധിച്ചിരിക്കുകയാണ്.
“Dairy Milk മേടിച്ച് തരാം, വാവച്ചി . എഴിക്ക്.” നിത്യയുടെ രണ്ടു തോളിലും പിടിച്ച് മസാജ് ചെയ്ത് രാഹുലൊന്ന് കുലുക്കി.
“ഒ…ഓ… ററ… പ്പ്? ” കുലുങ്ങി കുലുങ്ങി നിത്യ ഡെസ്കിൽ നിന്ന് കണ്ണടയെടുത്ത് മുഖത്ത് ഫിറ്റ് ചെയ്തു. ചോക്കലൈറ്റ് എന്നു പറഞ്ഞാൽ ഹീറേയിന് ഭ്രാന്താണ്.
“നീ വാ… ഭാ മോളെ ഭാ… എല്ലാം വാങ്ങിത്തരാം”
അനന്തരം ഹീറോ മുറിയും പൂട്ടി നിത്യയെയും കൊണ്ട് പുറത്തെക്കിറങ്ങി. സെക്യൂരിറ്റി കുറുപ്പു ചേട്ടൻ അഥവാ കെളവൻ കുറുപ്പ് ഗേറ്റിനടുത്തുള്ള ക്യാബിനിലിരുന്ന് കൂർക്കം വലിക്കുന്നുണ്ടായിരുന്നു. ഒരു ക്വാർട്ടർ MH അണ്ണാക്കിലെക്ക് കമഴ്ത്തിയ ശേഷമാണ് കുറുപ്പിൻ്റെ കുംഭകർണ്ണ നിദ്ര.
” കുറുപ്പേട്ടാ… കഴിച്ചോ?” രാഹുൽ ജനാലക്കരികിൽ നിന്ന് നീട്ടി വിളിച്ചു.
“കെളവൻ ചത്തന്നൊ തോന്നുന്നേ ഡ്യൂട്ടി സമയത്തു കിടന്നു ഒറങ്ങുന്ന നോക്കിയെ” നിത്യ വായ പൊത്തി ചിരിച്ചു.
“ങ്ങാഹാ…” രാഹുൽ നിത്യയെ നോക്കി ഗോഷ്ടി കാണിച്ചു. തിരിച്ച് അവളും.
“ഭാ.. പോം.,അയാളു കെടന്ന് ഒറങ്ങട്ടെ”
“രണ്ടു പേരും ഹൈറെഞ്ച് റെസ്റ്റോറൻ്റ് ഉന്നംവെച്ച് നടന്നു. വിജനമായ റോഡ്. നല്ല വെയില്.