അനഘ: “ഓഹ്… വരുവ”” അവളത്രേം പറഞ്ഞതും ഞാൻ ഫോൺ കട്ടാക്കി..
ഒരു രണ്ട് മിനിറ്റ് കഴിഞ്ഞതും… അവൾ മുറ്റത്തേക്ക് ഇറങ്ങിവന്നു,,,, ഞാൻ വണ്ടിയുടെ സൈഡിൽ നിന്നും പതിയെ വണ്ടിയുടെ ഫ്രണ്ടിലേക്ക് നീങ്ങി നിന്നു..
എന്റെ മുഖത്തെ ഭാവം സ്വല്പം ഗൗരവമേറിയതാണെന്ന് മനസ്സിലാക്കിയ അനഘ..
“എന്താട… വല്ല്യ ഗൗരത്തിലാണല്ലൊ നിൽപ്പ്.? ഏ.! എന്തുപറ്റി””” എന്റെ അടുത്തേക്ക് വന്നപാടെ കൈ ചുരുട്ടി എന്റെ വയറിൽ പതിയെ ഒന്ന് കുത്തികൊണ്ട് അനഘ എന്നോട് ചോദിച്ചു..
““അതിലും വലിയ ഗൗരവമുള്ള കാര്യമാണല്ലൊ ഇവിടെ നടക്കുന്നെ”” അതേ മുഖഭാവത്തോടെ ഞാൻ പറഞ്ഞു..
““എന്ത് ഗൗരവം.? അപ്പൂസെ…. എന്തേലും പറയാനുണ്ടെങ്കിൽ മനുഷ്യന് മനസ്സിലാവുന്ന വിധത്തിൽ പറ”” ഞാൻ പറയുന്നതൊന്നും മനസ്സിലാവാതെ അനഘ എന്നോട് പറഞ്ഞു…
““ശെരി എങ്കിഞാൻ മനസ്സിലാവുന്ന വിധത്തിൽതന്നെ പറയാം..”””” എന്നുപറഞ്ഞ് വീടിന്റെ സിറ്റൗട്ടിലേക്കൊന്ന് എത്തി നോക്കിയ ഞാൻ വണ്ടിയുടെ ബോണറ്റിൽ ചന്തിയുറപ്പിച്ച് നിന്നുകൊണ്ട് കൈരണ്ടും മാറിൽ പിണഞ്ഞസേഷം വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി..
““മിത്രയും നീയുംതമ്മിൽ എങ്ങനെയ പരിചയം.? എന്നെക്കുറിച്ച് അവൾ നിന്നോട് എന്തൊക്കെ പറഞ്ഞിട്ടുണ്ട്… പറ”””” വളരെ സീരിയസ്സായിട്ട് ഞാൻ അവളോട് ചോദിച്ചു..
““അപ്പുമോന് ഇത്രേം അറിഞ്ഞാൽ മതിയൊ.?”” ഇടുപ്പിന് കൈകുത്തി നിന്നുകൊണ്ട് ഒരുമാതിരി കളിയാക്കുന്ന തരത്തിൽ അവൾ പറഞ്ഞു…
““നീ തല്ക്കാലം ഞാൻ ചോദിച്ചതിന് മറുപടിപറ… എന്നിട്ട് ഞാൻ തീരുമാനിക്കാം ബാക്കി ചോദിക്കണൊ വേണ്ടയോന്ന്””” ഗൗരവമോട്ടും കുറയ്ക്കാതെതന്നെ ഞാൻ പറഞ്ഞു..