അങ്ങനെ അവരുടെ നിർബന്ധംകൊണ്ടാണ് പത്താംക്ലാസ് കഴിഞ്ഞ് +1ഉം +2ഉം അവിടെ ചേരൻ ഞാൻ തീരുമാനിച്ചത്..
എന്നാൽ… എന്നെ വിട്ടുപിരിയാൻ എന്റെ ചങ്ക് ഫ്രണ്ട്സിനും എന്റെ ഫ്രണ്ട്സിനെ വിട്ടുപിരിയാൻ എനിക്കും മനസ്സുണ്ടായിരുന്നില്ല… അങ്ങനെ വന്നപ്പോൾ ചിറ്റയോടും മാമനോടും ഞാനൊരു കാര്യം ആവശ്യപ്പെട്ടു…
““എന്റെ കൂട്ടുകാരും എന്റെകൂടെ ഇവിടെ നിന്ന് പഠിച്ചോട്ടെ””” എന്ന്…, ഞാനാവശ്യപ്പെട്ട ആ കാര്യത്തിന് അവർ സന്തോഷത്തോടെ സമ്മതം മൂളി..
പിന്നെ പറയാനുണ്ടൊ പുകില്.. 😄 അടി, പൊക, വെള്ളപൊക്കം..
എല്ലാ മൈരന്മാരും ഇങ്ങ് പോന്നു…
പക്ഷെ റഫീക്കിന് അവന്റെ കുഞ്ഞിപെങ്ങളെ വിട്ട് പിരിഞ്ഞുനിൽക്കാൻ പറ്റില്ലായിരുന്നു അതുകൊണ്ട് അവൻമാത്രം വന്നില്ല… (അതുകൊണ്ടെന്ത അവൻ പഠിച്ച് ഒരു നിലയിലുമായി😄 സന്തോഷം)
അങ്ങനെ…. ഞാനും, പ്രമോദും, മനീഷും, കിച്ചു എന്ന കിഷോറും കാവാലം SVHSS സ്കൂളിൽ +1ഉം +2ഉം ചേർന്നു….
(ബാക്കി ഇനി സമയപോലെ പറയാം)🔺🔺
******
മനീഷിനോട് സംസാരിച്ച് ഫോൺ കട്ടാക്കിയസേഷം എന്റെ മനസ്സിൽ ആദ്യം തോന്നിയ ആ പിടികിട്ടാത്ത സംശയങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ എന്റെ മനസ്സ് വെമ്പി…
എന്റെ ആ സംശയങ്ങൾക്കൊക്കെ ഉത്തരം കിട്ടണമെങ്കിൽ അനഘയോട് ചോദിച്ചെങ്കിൽ മാത്രമെ നടക്കു എന്നെനിക്ക് മനസ്സിലായി—-
ഞാൻ അനഘയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു..
അനഘ: ““എന്താട.?”” ഫോൺ എടുത്തതും അവൾ ചോദിച്ചു..
ഞാൻ: നീയൊന്ന് പുറത്തോട്ടുവന്നെ..””
അനഘ: “എന്താട.? എന്തുപറ്റി””
ഞാൻ: “അത് പറയാൻ വേണ്ടിയല്ലെ നിന്നോടിങ്ങോട്ട് ഇറങ്ങിവരാൻ പറഞ്ഞെ”” സ്വല്പം ഗൗരവത്തിലാണ് ഞാനത് പറഞ്ഞത്..