““ആം…. ഒണ്ട്”””
““ഏ ഒണ്ടൊ.??? എങ്കിൽഞാൻ എവിടെ വരണമെന്നുമാത്രം നീപറ…. ഞാൻ റെഡി”””
സത്യത്തിൽ അവൻ പറഞ്ഞതുകേട്ട് എനിക്ക് സന്തോഷംകൊണ്ട് തുള്ളിച്ചാടൻ തോന്നിയെങ്കിലും ഇനി ഞാൻ പറയാൻ പോകുന്ന കാര്യം കേട്ടുകഴിയുമ്പോൾ അവനെന്തുപറയും എന്ന് ചിന്തിച്ച ഞാൻ..
““എട മനീഷെ അതല്ല…. വേറൊരു പ്രശ്നവൊണ്ട്.?”””
എന്ത് പ്രശ്നം….. ഒരു പ്രശ്നോവില്ല.. ഞാനിപ്പൊ എങ്ങോട്ട വരണ്ടേന്ന് മാത്രം നീ പറ””” എനിക്ക് പറയാനുള്ളത് കേൾക്കാൻ താൽപ്പര്യമില്ലാത്തമട്ടിൽ അവൻ എന്നോടുപറഞ്ഞു..
““എട മനീഷെ അതല്ല… ഞാൻ പറയുന്നത് നീ ആദ്യമൊന്ന് കേ.!”””
““എനിക്കൊന്നും കേൾക്കണ്ട.. എനിക്കിപ്പൊ കാവാലത്തുപോണം… ഞാനെവിടെ വരണമെന്ന് പറമൈരെനി””” ഞാൻ പറഞ്ഞുതീരുന്നതിന് മുന്നെ അവൻ ഇടയിൽ കയറി പറഞ്ഞു..
““എന്ന ഒരു കാര്യം ചെയ്…. നീയിപ്പൊ ക്ഷേത്രത്തിലല്ലെ.? ഞങ്ങൾ അങ്ങോട്ടുവരാം.!””” അനഘയുടെ വീടിന്റെ സിറ്റൗട്ടിലേക്ക് എത്തിനോക്കികൊണ്ട് ഞാൻ പറഞ്ഞു..
“എന്നാ പെട്ടന്നുപോര്.!! I am Waiting.”” വിജയ് സ്റ്റൈലിൽ അവൻ പറഞ്ഞുനിർത്തി..
“ഞാൻവരാം പക്ഷെ ഞങ്ങളവിടെ വന്നുകഴിഞ്ഞ് നിനക്ക് പോകാൻ പറ്റില്ലാന്നുവല്ലോം നീ പറഞ്ഞ””” ഞാനത്രേം പറഞ്ഞുനിർത്തിയതും…
““മോനെ അപ്പൂസെ….. ഇന്ന് ഈ കേരളത്തിൽ ആർക്കുമില്ലാത്ത ഒരു””’”
““കേരളത്തിൽ നിന്റെ അച്ഛന്റെ അണ്ടി ഒന്നുവച്ചിട്ട് പോ മൈരെ ഞാനങ്ങുവന്നേക്കാം””” അവൻ വീണ്ടും ആ ഡൈലോഗടിക്കാൻ തുടങ്ങിയതും ഞാനത്രേം പറഞ്ഞ് ഫോൺ കട്ടാക്കി..
🔻🔻പ്രമോദ്, റഫീക്, കിഷോർ (കിച്ചു), മനീഷ്.. ഇവര് നാലുപേരുമാണ് എന്റെ ചങ്ക് ഫ്രണ്ട്‌സ്…. ഞങ്ങൾ അഞ്ചുപേരിൽ റഫീക് മാത്രമാണ് മദ്യം കൈകൊണ്ട് തൊടാത്തത്… എന്നിട്ടും ഞാനവനെ കാവാലത്തേക്ക് ഓട്ടം പോകാൻ വിളിക്കാതിരുന്നത് മറ്റൊന്നുംകൊണ്ടല്ല… ഇന്ന് ഉത്സവം നടക്കുന്ന ശ്രീ.മഹേശ്വര ശിവ ക്ഷേത്രത്തിൽ അവന്റെ പെങ്ങൾ റസിയയുടെ എന്തോ ഒരു ക്ലാസിക്കൽ ഡാൻസുണ്ട്, അത് കാണാൻ വേണ്ടി നിൽക്കുകയാണ് അവൻ, റസിയ എന്നുപറഞ്ഞാൽ അവന് അത്രയ്ക്ക് ജീവനാണ്.. ^^അവനുമാത്രമല്ല ഞങ്ങൾക്കും അങ്ങനെതന്നെയാണ് കേട്ടൊ…^^
********
കാവാലത്ത് കെട്ടിച്ചുവിട്ട എന്റെ അച്ഛന്റെ സഹോദരി കല്യാണി ചിറ്റയും ഭർത്താവ് ദേവനും (എന്റെ മാമൻ) തമ്മിലുള്ള കല്ല്യാണം കഴിഞ്ഞ് 5 വർഷം കാത്തിരുന്നിട്ടാണ് ചിറ്റക്ക് ഒരു മകൻ ജനിച്ചത്, എനിക്ക് 8 വയസ്സുള്ളപ്പോഴാണ് അവൻ ജനിക്കുന്നത് പേര് ദക്ഷൻ ദേവ്… കുട്ടികൾ ജനിക്കില്ല എന്ന് കരുതിയിരുന്ന ചിറ്റക്ക് 5 വർഷം കഴിഞ്ഞ് ഒരു കുട്ടി ജനിച്ചപ്പോൾ അതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചതും ചിറ്റയും മാമനും തന്നെയായിരുന്നു… പിന്നങ്ങോട്ട് സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു…, എന്നാൽ ആ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല, രണ്ടാമത്തെ വയസ്സിൽ നിമോണിയ ബാധിച്ച് അവൻ കല്ല്യാണി ചിറ്റയേയും മാമനേയും എന്നന്നേക്കുമായി വിട്ടുപിരിഞ്ഞുപോയി.. അവന്റെ വിയോഗം ചിറ്റയേയും മാമനേയും ഒരുപാട് തളർത്തി… അവരുടെ ദോഷംകൊണ്ടാണ് ജനിച്ച മകൻ മരണത്തിന് കീഴടങ്ങിയതെന്ന് സ്വയം വിശ്വസിച്ച മാമനും ചിറ്റയും അതിന് സേഷം ഒരു കുഞ്ഞിന് വേണ്ടി ശ്രെമിച്ചില്ല… ഞാനായിരുന്നു അവരുടെ ഏക ആശ്വാസം….