ആന്റി: ““റാമെ, നീരാജെ, വൈശാകെ നോക്കി നിക്കാതെ ഇവനെ താഴോട്ട് പിടിച്ചോണ്ടുപോട”””” ആ കയറിവന്ന മൂന്ന് ചെറുപ്പക്കാരേയും നോക്കി ആന്റി അലറി— എന്നാൽ എനിക്ക് ഒരുപരിചയവുമില്ലാത്ത അവന്മാർ ഒരു കലിപ്പോടെ എന്റെ മുഖത്തേക്കുതന്നെ നോക്കി നിൽക്കുകയായിരുന്നു..
അതേസമയം എന്റെ ചുണ്ടിന്റെ സൈഡിൽ ഒരു നനവ് അനുഭവപ്പെട്ടപ്പോൾ എനിക്ക് മനസ്സിലായി എന്റെ ചുണ്ടിൽനിന്നും ചോര പൊടിഞ്ഞുതുടങ്ങിയെന്ന് …….. ഞാനെന്റെ ചൂണ്ടുവിരൾകൊണ്ട് ചുണ്ടിന്റെ മുറിഞ്ഞ ഭാഗത്ത് പതിയെ ഒന്ന് തൊട്ടു,,, ആ സമയം മിത്രയും, അഞ്ജുവും, മറ്റ് രണ്ട് പെണ്ണുങ്ങളും ഒരു സഹതാപത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു..
ആദി: ““എന്നെ വിട്… അവനെ ഇന്ന് ഞാൻ””” എന്ന് പറഞ്ഞുകൊണ്ട് ആദി വീണ്ടും ആ മൂന്ന് സ്ത്രീകളേയും തള്ളിമാറ്റി എന്റെ അടുത്തേക്ക് വരാൻ ശ്രെമിച്ചു… അതുകണ്ട് അഞ്ജുവിന്റെ കൂടെ കയറിവന്ന ആ രണ്ട് പെൺകുട്ടികളും ആദിയുടെ അടുത്തേക്ക് ഓടിച്ചെന്ന് അവനെ വട്ടംചുറ്റി പിടിച്ചുനിർത്തി,,, ആ അഞ്ച് സ്ത്രീകളുടെ കൈകളിൽ നിന്നും പുറത്ത് കടക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കിയ ആദി അവന്റെ ആ മൂന്നു കൂട്ടുകാരെ നോക്കി..
ആദി: ““നോക്കി നിൽക്കാതെ അവനെ അടിച്ചൊടിക്കട”””” അവന്മാരെ നോക്കി ആദി അലറി…
അത് കേട്ടതും കൂട്ടത്തിലൊരുത്തൻ ‘മൈരെ’ എന്ന് അലറി വിളിച്ചുകൊണ്ട് എന്റെ അടുത്തേക്ക് പാഞ്ഞുവന്നു..
•മോനെ വേണ്ട, •അയ്യൊ ഒന്നും ചെയ്യല്ലെ , •ആ ചേട്ടനെ ഒന്നും ചെയ്യല്ലെ, എന്നൊക്കെ മിത്രയും, ആന്റിയും, അഞ്ജുവും, മറ്റ് പെൺകുട്ടികളും ഉച്ചത്തിൽ വിളിച്ച് പറയുന്നുണ്ടായിരുന്നു.