ആ ഗ്യാപ്പിൽ ഞാൻ വീണ്ടും പുറത്തേക്ക് എസ്‌ക്കേപ്പാവാൻ തിരിഞ്ഞതും.
““എടാ അപ്പൂസെ നിയിപ്പൊ എന്തേലും കഴിക്കുന്നൊ.? കൊഞ്ചുകറിയുണ്ട്…. വാ ചോറ് കഴിക്കാം””” പുറത്തേക്കിറങ്ങാൻ തിരിഞ്ഞത എന്നോട് അനഘ ചോദിച്ചു..
““ഒന്നും വേണ്ടടി.! ഞാൻ കഴിച്ചത… പിന്നെ നിയിപ്പൊ തന്ന ചായേം പക്കാവടേം കഴിച്ചപ്പൊതന്നെ എന്റെ വയറ് ഫുള്ളായി”””
വയറിൽ വട്ടത്തിൽ തടവിക്കൊണ്ട് ഞാൻ അനഘയോട് പറഞ്ഞു ഒപ്പം മിത്രയുടെ മുഖത്തേക്കൊന്ന് പാളി നോക്കുകയും ചെയ്തു,,,,, അക്കുവിനോട് എന്തോ സംസാരിച്ച് നിൽക്കുന്ന മിത്രയുടെ പുരികമുയർത്തിയുള്ള നോട്ടം എന്റെ മുഖത്തേക്കുതന്നെയായിരുന്നു.
അതുകണ്ട് പെട്ടന്നുതന്നെ മിത്രയുടെ മുഖത്തുനിന്നും നോട്ടംമാറ്റി അനഘയുടെ മുഖത്തേക്കുനോക്കിയ ഞാൻ.
““എടി ഞാൻ പുറത്തുണ്ടാവും… അവര് ഇറങ്ങാറാവുമ്പൊ പറഞ്ഞാൽ മതി കേട്ടൊ.””” അനഘയോട് അത്രേം പറഞ്ഞുനിർത്തി ഞാൻ തിരിഞ്ഞ് പുറത്തേക്ക് നടന്നു..
അനഘ: ““അഹ്…അവരും ഇറങ്ങുവാട…”””” അനഘ പിന്നിൽനിന്നും വിളിച്ചുപറഞ്ഞു—- അതിന് തിരിഞ്ഞ് നോക്കാതെത്തന്നെ “ശെരി” എന്ന് തലയാട്ടികൊണ്ട് ഞാൻ വീടിന് പുറത്തേക്കിറങ്ങി..
****
““ഒഹ്ഹ്ഹ്ഹ്””””
സത്യത്തിൽ വീടിന് മുറ്റത്ത് എത്തിയപ്പഴാണ് ഞാനെന്റെ ശ്വാസമോന്ന് നേരെചൊവ്വെ വിടുന്നത്— അതേസമയം പിടികിട്ടാത്ത ഒരുപാട് സംശയങ്ങളും എന്റെ ഉള്ളിൽ തലപൊക്കാൻ തുടങ്ങി…
“““സംശയമൊക്കെ അവിടെ നിൽക്കട്ടെ, അതൊക്കെ പതിയെ ക്ലിയർ ചെയ്യാം… ആദ്യം ഇവരെ കൊണ്ടുവിടുന്ന കാര്യത്തിൽ ഒരു തീരുമാനമെടുക്കണം””” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ പോക്കറ്റിൽ നിന്നും ഫോൺ കയ്യിലെടുത്ത് വണ്ടിയുടെ ഒരു സൈഡിലേക്ക് മാറി നിന്നു..