ഇതെന്താണ് സംഭവം..? എന്ന് മനസ്സിലാവാതെ ഒരു വെപ്രാളത്തോടെ ചുറ്റിനും നോക്കിയ ഞാൻ
““മിത്ര…. തനിക്കെന്താ പറ്റിയെ..? തന്നെന്തിനാ കരയുന്നെ”” എന്ന് ചോദിച്ചുകൊണ്ട് വീണ്ടും അവളെ എന്നിൽനിന്നും പിടിച്ചുമാറ്റാൻ ശ്രെമിച്ചു..
അപ്പഴാണ്……
““മിത്ര….”””
ഒരു സ്ത്രീയുടെ ഇടിമുഴക്കംപോലുള്ള അലർച്ച എന്റെ പിന്നിൽനിന്നും ഉയർന്നത്… ………. അടുത്ത സെക്കന്റിൽതന്നെ ഞാനും മിത്രയും ഒരു ഞെട്ടലോടെ അടർന്നു മാറി, ശബ്ദമുയർന്ന ആ ഭാഗത്തേക്ക് ഞങ്ങൾ രണ്ടുപേരും ഒരുപോലെ നോക്കി..
ബാൽക്കണിയുടെ വാതിൽക്കൽ കത്തുന്ന കണ്ണുകളോടെ എന്നേയും മിത്രയേയും മാറിമാറി നോക്കി നിൽക്കുന്ന പൂർണിമ ആന്റിയെയാണ് ഞാനവിടെ കണ്ടത്—– മിത്രയുടെ രണ്ടാനമ്മ..
ഞാൻ ഈ വീട്ടിലേക്ക് കയറിയപ്പോൾ ആന്റിയും ആന്റിയുടെ മകനും വീട്ടിലുണ്ടായിരുന്നില്ല, പുറത്തെവിടെയോ പോയിട്ട് അവർ ഇപ്പഴാണ് വന്നത് എന്നെനിക്ക് മനസ്സിലായി..
ആന്റി പതിയെ ഞങ്ങളുടെ അടുത്തേക്ക് നടന്നുവന്നു— അവരുടെ കത്തുന്ന നോട്ടമപ്പോൾ എന്റെ മുഖത്തേക്കായിരുന്നു..
““ഇവനെന്താ ഇവിടെ”” എന്നിൽ നിന്നും നോട്ടംമാറ്റി കത്തുന്ന കണ്ണുകളോടെ മിത്രയെ നോക്കി ആന്റി ചോദിച്ചു..
““മമ്മി അത് ഞാ..”” ഒഴുകിയിറങ്ങിയ കണ്ണുനീർ ഒരു വെപ്രാളത്തോടെ തുടച്ചു നീക്കികൊണ്ട് ആന്റിയോട് മിത്ര എന്തോ പറയാൻ തുടങ്ങിയതും..
““ഡാ….”” ബാൽക്കണിയുടെ വാതിൽക്കൽ നിന്നും വീണ്ടും ഒരു അലർച്ച കേട്ടു—- അതൊരു പുരുഷന്റെ അലർച്ചയായിരുന്നു,,, ഞാനും, മിത്രയും, ആന്റിയും ആ ഒച്ചകേട്ട് ബാൽക്കണിയുടെ വാതിൽക്കലേക്ക് തിരിഞ്ഞുനോക്കി.