ഞാൻ അവളുടെ അടുത്തേക്ക് സ്വല്പം നീങ്ങി നിന്നസേഷം.. ““ഉമ്ച്..””” കൈചുരുട്ടി ചുണ്ടോടടുപ്പിച്ചുകൊണ്ട് ആഞ്ഞൊന്ന് ചുമച്ചു— അവളിങ്ങോട്ട് തിരിഞ്ഞ് നോക്കാൻവേണ്ടിയാണ് ഞാൻ അങ്ങനെ ചെയ്തത്, പക്ഷെ അവൾക്ക് യാതൊരു ചലനവും ഉണ്ടായിരുന്നില്ല, ദൂരേക്ക് നോക്കി അതേ നിൽപ്പുതന്നെ അവൾ തുടർന്നു..
““ഇതെന്തോന്ന്.? എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട്.! ഇവൾടെ ഈ നിൽപ്പ് കാണാനാണൊ ഇവളെന്നെ ഇങ്ങോട്ട് വിളിച്ചോണ്ട് വന്നെ.!”” ഞാൻ മനസ്സിലോർത്തു..
““എന്തായാലും ഒന്ന് വിളിച്ചുനോക്കം”” എന്ന് തീരുമാനിച്ച ഞാൻ..
““മിത്ര”” ഒരു പതിഞ്ഞ ശബ്ദത്തിൽ ഞാൻ വിളിച്ചതും, മിത്ര പതിയെ എന്റെ നേരെ തിരിഞ്ഞു..
എന്നാൽ എന്റെ നേരെ തിരിഞ്ഞുനിന്ന മിത്രയുടെ മുഖം കണ്ട് ഒന്ന് ഞെട്ടിയ ഞാൻ ഒരു അന്താളിപ്പോടെ മിത്രയുടെ മുഖത്തേക്കുതന്നെ നോക്കി നിന്നുപോയി.
കരിയെഴുതിയ അവളുടെ പേടമാൻ മിഴികളിൽ നിന്നും ധാരധാരയായി കണ്ണുനീർ പെയ്തിറങ്ങുന്ന കാഴ്ചയാണ് ഞാനപ്പോൾ കണ്ടത്— ““ഇവളെന്തിന ഇപ്പൊ എന്റെമുന്നെ നിന്ന് കരയുന്നെ.?”” എന്ന് ചിന്തിച്ച് നിൽക്കുമ്പഴാണ്..
ഒരു വിങ്ങി കരച്ചിലോടെ എന്റെ അടുത്തേക്ക് ഓടിവന്ന മിത്ര എന്നെ പൂണ്ടടക്കം ചുറ്റിപ്പിടിച്ച് എന്റെ മാറിലേക്ക് മുഖംപൂഴ്ത്തി നിന്ന് പൊട്ടികരയാൻ തുടങ്ങി….
““എ…എന്താ മിത്ര എന്താ… എന്തിന താൻ കരയുന്നെ.?”” എന്റെ മാറിൽ പറ്റിച്ചേർന്ന് നിന്ന് വാവിട്ട് കരയുന്ന മിത്രയെ എന്നിൽ നിന്നും അടർത്തി മാറ്റാൻ ശ്രെമിച്ചുകൊണ്ട് ഞാൻ ചോദിച്ചു— എന്നാൽ ഒരു ഉടുമ്പിനെപ്പോലെ എന്റെ ടീഷർട്ടിൽ അള്ളിപ്പിടിച്ച് നിന്നിരുന്ന മിത്ര എന്നിലേക്ക് കൂടുതൽ ചേർന്ന് നിന്നുകൊണ്ട് വീണ്ടും പൊട്ടിക്കരയാൻ തുടങ്ങി..