““അപ്പൂസെന്താ അവിടെതന്നെ നിന്നുകളഞ്ഞെ മുകളിലേക്ക് കയറിവാ”” മുകളിൽ നിലയിലെ കൈവേലിയിൽ പിടിച്ച് നിന്നുകൊണ്ട് എന്നെ നോക്കി മിത്ര വിളിച്ചുപറഞ്ഞു— അവൾ വേഷം മാറിയിരുന്നില്ല അതേ പിങ്ക് സാരിതന്നെയാണ് വേഷം…
മിത്ര മുകളിലേക്ക് വിളിച്ചിട്ടും ഞാൻ കയറി ചെല്ലില്ലെ..? എന്ന് കരുതിയിട്ടാവും മിത്ര എന്നേതന്നെ നോക്കി അവിടെ അതേനിൽപ്പ് തുടർന്നു..
അതേസമയം ഒരു ഏഴെട്ട് സെക്കന്റ് ചിന്തിച്ച് നിന്നസേഷം ഒരു ചെറിയ മടിയോടെ ഞാൻ വീടിന്റെ സ്റ്റെയർ കയറി പതിയെ മുകളിലേക്ക് നടന്നു…..
സ്റ്റെപ്പുകയറി അവളുടെ അടുത്തെത്തിയ ഞാൻ അവളുടെ മുഖത്തേക്ക് നോക്കാതെ അവിടേയും ഇവിടേയും നോക്കി നിന്നു— പക്ഷെ എന്റെ തന്ത്രപരമായ ശ്രെദ്ധ അവളിൽ തന്നെയാണെ😜
എന്നാൽ എന്റെ മുഖത്തുനിന്നും നോട്ടം മാറ്റാതെ എന്നേത്തന്നെ നോക്കി നിന്ന മിത്ര.
ഒരു ചെറിയ പുഞ്ചിരിയോടെ കാറിന്റെ ചാവി എന്റെ നേരെ നീട്ടി.. ഞാനത് വാങ്ങി പോക്കറ്റിലിട്ടു..
““വാ”” എന്ന് പറഞ്ഞ് അവൾ വീണ്ടും എന്റെ കയ്യിൽ കയറി പിടിച്ചു,,, “എവിടെ വരാൻ” എന്ന ഭാവത്തോടെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി
അപ്പഴേക്കും എന്റെ കയ്യിൽ നിന്നും പിടിവിടത്തെ എന്നേംകൊണ്ട് തിരിഞ്ഞ് നടന്ന മിത്ര, നേരെ വീടിന്റെ പിന്നിലെ ബാൽക്കണിയിലേക്ക് ചെന്നശേഷം എന്റെ കയ്യിൽ നിന്നും പിടിവിട്ടു..
““ഇനി എന്നേയിവുടുന്ന് താഴേക്ക് തള്ളി ഇടനായിരിക്കുമൊ ഇവളെന്നെ ഇങ്ങോട്ട് വിളിച്ചോണ്ട് വന്നത്.?”” എന്ന ഊമ്പിയ സംശയം എന്റെ മനസ്സിൽ ഉണർന്നു..
അതേസമയം ബാൽക്കണിയുടെ കൈ വേലിയിൽ പിടിച്ച് ഒന്നുംമിണ്ടാതെ വിദൂരയിലേക്ക് നോക്കി നിൽക്കുകയായിരുന്നു മിത്ര..