““ഇവളിത് എന്തിനുള്ള പുറപ്പാട”” അവൾ ഉള്ളിലേക്ക് പോയതിന് സേഷം ഒരുതരം ഈർച്ചയോടെ ഞാൻ മനസ്സിലോർത്തു..
ഒരു രണ്ട് മിനുറ്റോളം വണ്ടിയിലിരുന്ന് കയറി ചെല്ലണോ വേണ്ടയൊ എന്ന് ചിന്തിച്ച ഞാൻ… …………… ഒടുക്കം ഒരു തീരുമാനത്തിലെത്തി…..
““എന്തായാലും ചെല്ലാം…. ബാക്കി വരുന്നിടത്തുവച്ച് കാണാം”” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ വണ്ടിയുടെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി, വീട് മൊത്തത്തിൽ ഒന്ന് നോക്കി, പഠിക്കുന്ന സമയത്ത് പലതവണ ഈ വലിയ വീടിന്റെ മുന്നിൽ വന്നിട്ടുണ്ടെങ്കിലും വീടിന്റെ ഉള്ളിൽ ഇതുവരെ ഞാൻ കയറിയിട്ടില്ല…..
മനസ്സിൽ എല്ലാം ദൈവങ്ങളേയും വിളിച്ചൊന്ന് പ്രാർത്ഥിച്ചസേഷം ഞാൻ പതിയെ ആ വീടിന്റെ വലിയ സിറ്റൗട്ടിലേക്ക് കയറി— അത്രേം നേരം ഉള്ളിൽ നിറഞ്ഞുനിന്ന ധൈര്യം വീടിന്റെ സിറ്റൗട്ടിലേക്ക് കയറിയപ്പോൾ ചോർന്നുപോകുന്നതുപോലെ എനിക്ക് തോന്നി..
““എന്തായാലും മൈര് കേറി ചെല്ലുകതന്നെ”” ചോർന്നുപോയ ധൈര്യം വീണ്ടും എന്നിലേക്ക് കൊണ്ടുവന്ന ഞാൻ സിറ്റൗട്ടിൽ നിന്നും പതിയെ ഉള്ളിലേക്ക് കയറി..
വീടിന്റെ ഹാളിലേക്ക് കയറിയതും എന്റെ കണ്ണ് തള്ളിപ്പോയി….
““ഇതെന്തോന്ന് വീടൊ അതോ കൊട്ടാരവൊ”” വായുംപൊളിച്ച് ചുറ്റും കണ്ണോടിച്ച് നോക്കികൊണ്ട് ഞാൻ മനസ്സിലോർത്തു..
പലതവണ അവളുടെ ഈ വീട് ഞാൻ പുറത്തുനിന്ന് കണ്ടിട്ടുള്ളതുകൊണ്ടുതന്നെ വർഷങ്ങൾക്ക് സേഷം അവളുടെ വീട് വീണ്ടും കണ്ടപ്പോൾ എനിക്ക് വലിയ അശ്ചര്യം തോന്നിയിരുന്നില്ല… എന്നാൽ ഇന്ന് ആദ്യമായിട്ട് വീടിന്റെ ഉള്ളിലേക്ക് കയറിയപ്പോൾ വീടിനുള്ളിലെ ഭംഗിയും വിലപിടിപ്പുള്ള വസ്ഥുക്കളുമൊക്കെ കണ്ട ഞാൻ സത്യത്തിൽ ഞെട്ടിപ്പോയി…