““എ… എന്താ”” അവൾ പറഞ്ഞത് ഞാൻ വെക്തമായി കേട്ടെങ്കിലും ശെരിക്കും കേൾക്കാത്തതുപോലെ ഞാൻ അവളോട് ചോദിച്ചു—- അതിന് എന്റെ മുഖത്തേക്ക് നോക്കിയ മിത്ര
““അപ്പൂസ് വണ്ടിയിൽ നിന്നും പുറത്തേക്കിറങ്ങാൻ”” സ്വല്പം ശബ്ദമുയർത്തി ആജ്ഞാപിക്കുന്നതുപോലെ അവൾപറഞ്ഞു, ആ നിമിഷം അവളുടെ മുഖഭാവം മാറുന്നത് വീടിന്റെ സിറ്റൗട്ടിൽ നിന്നും വരുന്ന ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ ഞാൻ ശെരിക്കും കണ്ടു..
““ഇല്ല… എനിക്ക് പോയിട്ട് സ്വല്പം തിരക്ക്””
““എനിക്ക് അപ്പൂസിനോട് കുറച്ച് സംസാരിക്കാനുണ്ട്””” ഞാൻ പറഞ്ഞ് തീരുംമുൻപ് മിത്ര ഇടയിൽകയറി പറഞ്ഞു—
““അല്ല എനിക്ക് പോ…””””
““അപ്പു പ്ലീസ്…. എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്”” വീണ്ടും ഞാൻ പറഞ്ഞ് തീരുംമുൻപ് അവൾ ഇടയിൽ കയറി പറഞ്ഞു, എന്നാൽ ഈ പ്രാവിശ്യം അവളുടെ പറച്ചിൽ ഒരു അപേക്ഷപോലെ ആയിരുന്നു..
അവളിൽനിന്നും നോട്ടം മാറ്റി ഫ്രെണ്ടിലേക്ക് നോക്കി സ്വല്പനേരം ഒന്നും മിണ്ടാതെയിരുന്ന ഞാൻ..
““എന്താണെങ്കിലും മിത്ര ഇവിടെവച്ച് പറഞ്ഞൊ”” ഫ്രെണ്ടിലേക്ക് നോക്കികൊണ്ടുതന്നെ ഞാൻ പറഞ്ഞു..
““ശെരി പറയാം”” എന്ന് പറഞ്ഞ് വണ്ടിയുടെ ഡോർ തുറന്ന് പുറത്തേക്കിറങ്ങിയ മിത്ര വണ്ടിയുടെ ഫ്രെണ്ടിലൂടെ കറങ്ങി എന്റെ സൈഡിലേക്ക് വന്നു—- സേഷം കൈ എത്തി വണ്ടിയുടെ ചാവി വലിച്ചുരി, അവളുടെ പെട്ടന്നുള്ള ആ പ്രവർത്തിയിൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല..
““എനിക്ക് പറയാനുള്ളത് ഇവിടെവച്ചല്ല….. കയറിവാ”” എന്ന് പറഞ്ഞ് തിരിഞ്ഞ് നടന്ന മിത്ര വീടിനുള്ളിലേക്ക് നടന്നുകയറി…