ഞാനെന്റെ നോട്ടം അവളിൽനിന്നും മാറ്റി വണ്ടി റോഡിന്റെ ഒരു സൈഡിലേക്ക് ഒതുക്കി നിർത്തിയസേഷം..
““ഇനി എങ്ങോട്ടേക്ക പോണ്ടേ.?”” ഫ്രണ്ടിലേക്കുതന്നെ നോക്കികൊണ്ട് ഞാൻ ചോദിച്ചു..
““നേരെ എന്റെ വീട്ടിലേക്ക്”” മിത്രയാണ് എന്നോടത് പറഞ്ഞത്..
അവളത് പറഞ്ഞതും ഞാൻ ചെറുതായിട്ടൊന്ന് ഞെട്ടി, എന്നാൽ ഞാനത് മുഖത്ത് കാണിക്കാതെ ““ഉം”” എന്ന് മൂളിയസേഷം വണ്ടി വീണ്ടും പതിയെ മുന്നോട്ടെടുത്തു..
““ചേട്ടാ ദോ അവിടുന്ന് ഇടത്തോട്ട് പോണെ””” പിൻസീറ്റിലിരുന്ന് ഏതോ ഒരു പെൺകുട്ടി എന്നോടത് പറഞ്ഞതും..
““അറിയാം””” ഞാൻ പറഞ്ഞു— അതേസമയം ഞാനത് പറഞ്ഞതും മിത്ര എന്റെ മുഖത്തേക്കൊന്ന് തലചരിച്ച് നോക്കുന്നതും ഞാൻ ശ്രെദ്ധിച്ചു, ““അപ്പൊ എന്റെ വീടൊന്നും മറന്നിട്ടില്ല അല്ലെ..?”” എന്നായിരിക്കും അവളുടെ ആ നോട്ടത്തിന്റെ അർത്ഥം..
***
ജംഗ്ഷനിൽനിന്നും ഒരു പത്തുമിനിറ്റ് ഡ്രൈവിങ്ങിനൊടുവിൽ അവസാനം ഞങ്ങൾ മിത്രയുടെ ആ ആഡംബരം വീടിന്റെ ഗെയിറ്റിന് മുന്നിലെത്തി—- ആ വീടിന്റെ കാർപോർച്ചിൽ വിലകൂടിയ രണ്ട് കാറുകളും, കാർപോർച്ചിനോട് ചേർന്ന് മുറ്റത്തായി രണ്ട് സ്കൂട്ടിയും നിർത്തി ഇട്ടിട്ടുണ്ടായിരുന്നു— ഞാൻ പതിയെ വണ്ടി മിത്രയുടെ വീടിന്റെ മുറ്റത്തേക്ക് കയറ്റി നിർത്തി.
വണ്ടി നിർത്തിയതും ഞാനും മിത്രയുമൊഴികെ ബാക്കി എല്ലാവരും വണ്ടിൽ നിന്നും ഇറങ്ങിയസേഷം അവരെല്ലാവരും ഫ്രണ്ടിലേക്കുവന്ന് ഒരു പുഞ്ചിരിയോടെ എന്നോട് നന്ദിപറഞ്ഞു.
അതേസമയം അവരെയെല്ലാം സ്വല്പം മാറ്റി നിർത്തി ഡോറിന്റെ സൈഡിലേക്ക് വന്ന അഞ്ജു ഒരു നിറഞ്ഞ പുഞ്ചിരിയോടെ ഒരു രണ്ടായിരം രൂപയെടുത്ത് എന്റെ നേരെ നീട്ടി, ഞാനത് വാങ്ങിയ സേഷം ബാലൻസ് അഞ്ഞൂറ് രൂപ അവൾക്ക് നേരെ നീട്ടി..