മിത്ര: ഞങ്ങളിവിടുന്ന് ഇറങ്ങി മമ്മി.?””
📳:********************************
മിത്ര: ആം അവളും കൂടെയുണ്ട്””
📳:********************************
മിത്ര: ആം ശെരി.? ഞങ്ങൾ അരമണിക്കൂറിനുള്ളിൽ അങ്ങ് വരും.”””
അത്രേം പറഞ്ഞുനിർത്തി ഫോൺ കട്ടാക്കിയസേഷം മിത്ര വണ്ടിയുടെ ഗ്ലാസ്സ് വിൻഡോയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു…
എന്നാൽ വണ്ടിയുടെ ഗ്ലാസ്സ് വിൻഡോയിൽ ഒട്ടിച്ചിരിക്കുന്ന കൂളിംഗ് സ്റ്റിക്കറിൽ അവളുടെ മുഖം കണ്ണാടിയിൽ തെളിഞ്ഞ് കാണുന്നതുപോലെ എനിക്ക് നന്നായി കാണാമായിരുന്നു….. അവളുടെ ആ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകിയിറങ്ങുന്നത് ഞാൻ കണ്ടു, ഒപ്പം ഒരു കൈകൊണ്ട് ആരും കാണാതെ കണ്ണുനീർ തുടച്ചുമാറ്റുന്നതും ഞാൻ കണ്ടു….. ഞാൻ വീണ്ടും ഡ്രൈവിങ്ങിലേക്ക് ശ്രെദ്ധ തിരിച്ചു….
*****
സമയം 11 ആകാൻ എഴുമിനിറ്റ് ബാക്കിനിൽക്കെ ഞങ്ങൾ കാവാലം ജംഗ്ഷനിലെത്തി—- ആ ഫോൺ വിളിക്കുസേഷം മിത്ര ആരോടും ഒന്നും മിണ്ടാതെ പുറത്തേക്കുതന്നെ നോക്കി പുറത്തെ കാഴ്ച്ചകൾകണ്ട് ഇരിക്കുകയായിരുന്നു…..
കാവാലം ജംഗ്ഷനിൽ നിന്നും സ്വല്പംധുരംകൂടി ഞാൻ വണ്ടിയോടിച്ച് മുന്നിലേക്ക് ചെന്നതും വണ്ടിയുടെ സ്പീഡ് പതിയെ കുറഞ്ഞു ഒപ്പം എന്റെ മുഖം വലത്തേക്ക് തിരിഞ്ഞു.. SVHSS എന്ന് പേരെഴുതിയ അർച്ചുപോലെ വളഞ്ഞുനിൽക്കുന്ന നീല ബോർഡിലേക്കാണ് എന്റെ നോട്ടം ചെന്ന് പതിച്ചത്.,
‘ഞാൻ പഠിച്ച സ്കൂൾ’—- ആ നിമിഷം ഈ സ്കൂൾ എനിക്ക് സമ്മാനിച്ച ഒരുപാട് നല്ല ഓർമ്മകളും ഒപ്പം മറക്കാൻ ശ്രമിക്കുന്ന ചില ഓർമകളും എന്റെ മനസ്സിലേക്ക് തികട്ടിവന്നു….. ആ സമയം ഞാൻപോലുമറിയാതെ എന്റെ നോട്ടം മിത്രയുടെ നേരെ തിരിഞ്ഞു, അവളും എന്റെ മുഖത്തേക്കുതന്നെ നോക്കി ഇരിക്കുകയായിരുന്നു….