അനഘ: പറയട അപ്പൂസെ… ഈ കൂട്ടത്തിൽ നിൽക്കുന്ന ആരെയെങ്കിലും നിനക്ക് അറിയാമൊ””” അനഘ വീണ്ടും എന്നോട് ചോദിച്ചു,,,
സത്യത്തിൽ മിത്രയെ ഇവിടെ കണ്ടപ്പോൾ മുതൽ, അനഘയും മിത്രയും തമ്മിൽ എങ്ങനെയാണ് പരിചയമെന്ന് എനിക്ക് അനഘയോട് ചോദിക്കണമെന്നുണ്ടായിരുന്നു, എന്നാൽ മിത്രയെ കണ്ട ഷോക്കിൽ എനിക്കെന്റെ വായപോലും തുറക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..
അനഘ: എട പൊട്ട നിന്നോട ചോദിച്ചെ.! നിനക്കെന്ത ചെവി കേൾക്കില്ലെ”””” എന്നുപറഞ്ഞുകൊണ്ട് അനഘ എന്റെ ചുമലിൽ പതിയെ ഒന്ന് തള്ളി..
ഞാൻ: ഏ… അ…. അത്… എ.. എ.. എനിക്ക്””” വാക്കുകൾ പുറത്തേക്കുവരതെ ഞാൻ നിന്ന് വിക്കാൻ തുടങ്ങി..
മിത്ര: 8 വർഷം കഴിഞ്ഞില്ലെ അനഘെ … അവനിപ്പൊ എന്നെ ഓർമ്മ കാണില്ല.! മറന്നുപോയിട്ടുണ്ടാവും.”””
അനഘയുടെ മുഖത്തുക്കുനോക്കി അത്രേം പറഞ്ഞുനിർത്തിയ മിത്ര എന്റെ മുഖത്തേക്ക് നോട്ടംത്തിരിച്ചു—- എന്നെ ഒരുമാതിരി ആക്കിയ തരത്തിലുള്ള അവളുടെ നോട്ടം കണ്ടതും ഞാൻ വീണ്ടും അവളിൽ നിന്നും നോട്ടം മാറ്റി… എങ്ങനെയെങ്കിലും ഈ യാത്രയിൽ നിന്നും ഒഴിവാകണം എന്ന് ഞാൻ ഉറപ്പിച്ചു, അതിനുള്ള വഴികളും ഞാൻ ചിന്തിക്കാൻ തുടങ്ങി..
അനഘ: എന്താട അപ്പൂസെ… വർഷങ്ങൾക്കുസേഷം സ്കൂൾമേറ്റിനെ ഒട്ടും പ്രതീക്ഷിക്കാതെ ഇവിടെ കണ്ടതിന്റെ ചമ്മലും നാണൊംവാണൊ നിനക്ക്.?”””” ഒരു കളിയാക്കി ചിരിയോടെ അനഘ എന്നോട് ചോദിച്ചു..
““ആഹ അതുശെരി ചേച്ചിയപ്പൊ അപ്പുവേട്ടന്റെകൂടെ പഠിച്ചതാണോ””” എന്നു ചോദിച്ചുകൊണ്ട് അക്കു മിത്രയുടെ അടുത്തേക്കുചെന്നു,,, അതിന് മിത്ര അക്കുവിനെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി..