അതേസമയം മനീഷിൽനിന്നും നോട്ടം മാറ്റി വീണ്ടും എന്റെ മുഖത്തേക്ക് നോട്ടം തിരിച്ച മിത്ര എന്റെ അടുത്തേക്ക് ഒരുസ്റ്റെപ് നീങ്ങിനിന്നു—- ഞാനെത്ര ശ്രെമിച്ചിട്ടും അവളുടെ ആ നോട്ടം നേരിടാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല,, എന്നാൽ ഭയപ്പെടുത്തുന്ന നോട്ടമായിരുന്നില്ല അവളുടേത്, എന്നാലും എനിക്കെന്തൊ അവളുടെ ആ നോട്ടം നേരിടാൻ ഒരു വല്ലാഴ്മപോലെ…. ഞാൻ അവളിൽനിന്നും നോട്ടംമാറ്റി നിലത്തേക്ക് മുഖം കുനിച്ചു..
“അവളെന്താന്നുവച്ചാൽ ചെയ്തോട്ടെ.. തല്ലുന്നെങ്കിൽ തല്ലിക്കോട്ടെ..”” എന്ന് മനസ്സിൽ ചിന്തിച്ചങ്ങനെ നിൽക്കുമ്പഴാണ്..
““അപ്പൂസ് ചെന്ന് വണ്ടിയെടുക്ക്””” എന്റെ പേരുവിളിച്ചുള്ള അവളുടെ ആ ചിലമ്പിച്ച ശബ്ദം എന്റെ കാതുകളിലേക്കെത്തിയത്,,,
ആ നിമിഷം ഞാനെന്റെ മുഖമുയർത്തി അവളുടെ മുഖത്തേക്കുനോക്കി,…… എന്റെ കണ്ണുകളിലേക്കുതന്നെ തറഞ്ഞു നിൽക്കുന്ന അവളുടെ ആ കണ്ണുകളിലപ്പോൾ എന്നോടുള്ള ദേഷ്യമുണ്ടായിരുന്നില്ല…. ഒന്നും മനസ്സിലാവാതെ ഞാൻ അവളുടെ മുഖത്തേക്കുതന്നെ നോക്കി നിന്നുപോയി….
മിത്ര തുടർന്നു…
““അപ്പൂസിനോട് പറഞ്ഞത് കേട്ടില്ലെ.? ചെന്ന് വണ്ടിയെടുക്കാൻ.. എന്റെ വീട്ടീനിപ്പൊ എത്രതവണ എന്നേ വിളിച്ചൂന്നറിയൊ,, വാ വണ്ടിയെടുക്ക് സമയം കുറെയായി……”””” എന്നുപറഞ്ഞുകൊണ്ട് മിത്ര എന്റെ വലതുകയ്യിലേക്ക് കയറി പിടിച്ചു..
എന്നാൽ അതേസമയം…. ഒന്നും സംഭവിച്ചിട്ടില്ലത്തതുപോലെയുള്ള അവളുടെ സംസാരവും, പെരുമാറ്റവുമെല്ലാം കണ്ട് ആശ്ചര്യപ്പെട്ട് കണ്ണ് മിഴിച്ച് നിൽക്കുകയായിരുന്നു ഞാൻ——- എല്ലാത്തിലുമുപരി 8 വർഷങ്ങൾക്ക് സേഷം എന്റെ കയ്യിൽ അവളുടെ സ്പർശനംകൂടി അറിഞ്ഞപ്പോൾ എന്റെ കിളിമൊത്തം പറന്ന് ഏതോ ദിശയിലേക്കുപോയി..