ഞാൻനേരെ വോളിബോൾ കോർട്ടിനുള്ളിലേക്ക് വണ്ടികയറ്റി നിർത്തിയസേഷം, മനീഷിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തുകൊണ്ടുതന്നെ ഞാൻ വണ്ടിയിൽ നിന്നും പുറത്തേക്കിറങ്ങി സ്വല്പം മാറി നിന്നു— പെണ്ണുങ്ങൾ എന്നേത്തന്നെ നോക്കി വണ്ടിയിൽതന്നെ ഇരുന്നു..
“എവിടാട.?”””” അവൻ കോളെടുത്തതും ഞാൻ ചോദിച്ചു..
““മച്ചാനെ എത്തിയട…എത്തിയെത്തി””” അത്രേം പറഞ്ഞ് അവൻ ഫോൺ കട്ടാക്കിയതും… റഫീക്കിന്റെ ബൈക്കിന്റെ ഹോൺ ശബ്ദം അവിടെ മുഴങ്ങികേട്ടു— അത് മനീഷാണെന്ന് എനിക്ക് മനസ്സിലായി— ഒരു കൂട്ടിന് അവൻ റഫീക്കിനേയും വിളിച്ചോണ്ടാണ് വന്നത്..
റഫീക് തന്റെ ബൈക്ക് കോർട്ടിന്റെ ഒരു സൈഡിലേക്ക് ഒതുക്കി നിർത്തിയതും ഞാനവരുടെ അടുത്തേക്ക് നടന്നുചെന്നു ..
““ഇന്ന”” ചെന്നപാടെ ഞാൻ കാറിന്റെ ചാവി അവനുനേരെ നീട്ടി..
““ഞാനെന്റെ കാലൊന്ന് നിലത്ത് കുത്തട്ടെ മൈരെ””” എന്നുപറഞ്ഞുകൊണ്ട് ബൈക്കിന്റെ പിൻസീറ്റിൽ നിന്നും ഇറങ്ങി എന്റെ അടുത്തേക്കുവന്ന മനീഷ്..
““വണ്ടിയിൽ മൊത്തം എത്രപേരുണ്ട്”” ചാവിക്കുവേണ്ടി എന്റെ നേരെ കൈ നീട്ടികൊണ്ട് അവൻ ചോദിച്ചു..
““മൊത്തം നാല് പെണ്ണുങ്ങളേയുള്ളട.!”” എന്നു പറഞ്ഞ് ഞാൻ ചാവി അവന്റെ കയ്യിൽ കൊടുത്തു—- എന്നാൽ ചാവി അവന്റെ കയ്യിൽ നിന്നും വഴുതി നിലത്തേക്കുവീണു
““മിച്…….. നിന്റെ കൈക്കെന്താമൈരെ ചോർച്ചയാണൊ.? ഏഹ്””” എന്നുപറഞ്ഞ് നിലത്തേക്ക് കുനിഞ്ഞ് ചാവി നിലത്തുനിന്നും എടുത്ത ഞാൻ.
““ഇന്ന”” എന്നുപറഞ്ഞ് ഞാൻ വീണ്ടും ചാവി അവനുനേരെ നീട്ടിയപ്പോൾ അവനത് വാങ്ങാതെ അതേ നിൽപ്പുതന്നെ തുടർന്നതും ഞാൻ അവന്റെ മുഖത്തേക്കൊന്ന് നോക്കി..