““അഹ്… എന്തായലും അവിടെ ചെല്ലട്ടെ.. അവനേകൊണ്ട് എങ്ങനെയെങ്കിലും സമ്മതിപ്പിക്കണം”” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ റിയർ മിററിലൂടെ പിന്നിലേക്ക് നോക്കി..
ആ രണ്ട് പെൺകുട്ടികൾ പിൻസീറ്റിൽ കയറി ഇരിപ്പുറപ്പിച്ചിരുന്നു.. ഞാൻ വണ്ടി സ്വല്പം മുന്നോട്ടെടുത്തു.
““ചേട്ടാ അവര് കേറിയില്ല””” പിൻസീറ്റിൽ ഇരുന്നിരുന്ന ഒരു പെൺകുട്ടി ആമ തല നീട്ടുന്നതുപോലെ മുന്നിലേക്ക് തല നീട്ടികൊണ്ട് എന്നോടുപറഞ്ഞു..
“““ഞാൻ ഈ വണ്ടിയൊന്ന് തിരിച്ചിട്ടോട്ടെ പെങ്ങളെ”””
ഒരു അനുവാദം ചോദിക്കുന്നതുപോലെ അവളെ കളിയാക്കികൊണ്ട് ഞാൻ പറഞ്ഞു,,,,,,,,, എന്റെ ആ സംസാരത്തിൽ അവളൊന്ന് കൃഞ്ചായിക്കാണും… ഒരു വളിച്ച ചിരിയോടെ അവൾ തല പിന്നിലേക്ക് വലിച്ചു..
ഞാൻ വണ്ടി പതിയെ മുന്നോട്ടെടുത്ത് തിരിച്ചിട്ടപ്പഴേക്കും പാതി ചാരിയിട്ടിരുന്ന ഗേറ്റിന്റെ അടുത്തേക്ക് ചെന്ന അനഘ ഗേറ്റ് മൊത്തത്തിൽ തുറന്നിട്ടു—— അപ്പഴേക്കും മിത്രയും അഞ്ജുവും വണ്ടിയുടെ അടുത്തേക്കുവന്നു..
ഞാൻ അവരെ ശ്രദ്ധിക്കാതെ ഫ്രണ്ടിലേക്കുതന്നെ നോക്കി ഇരുന്നു.. അഞ്ജുവും മിത്രയും അവരോടെല്ലാം യാത്ര പറഞ്ഞ സേഷം വണ്ടിയുടെ പിൻസീറ്റിലേക്ക് കയറി ഡോറടച്ചു..
““എല്ലാർക്കും ഇരിക്കാൻ സ്ഥലവൊക്കെ ഉണ്ടല്ലൊ അല്ലെ”” റിയർ മിററിലൂടെ മിത്രയെ പാളി നോക്കികൊണ്ട് ഞാൻ ചോദിച്ചു.
““ആം ഉണ്ട് ചേട്ടാ..”” ഒരു എക്കോപോലെ പിന്നിലിരുന്ന പെണ്ണുങ്ങൾ ഒരുപോലെ ഒരേ സ്വരത്തിൽ പറഞ്ഞു..
എന്നാൽ അതേസമയം മിത്രയുടെ നോട്ടം എന്റെ നേരെ തിരിഞ്ഞത് റിയർ മിററിലൂടെ ഞാൻ കണ്ടു,, 7 സീറ്റർ വണ്ടിയിൽ’ നാലുപേർക്ക് ഇരിക്കാൻ സ്ഥലമുണ്ടൊ എന്ന് ഞാൻ ചോദിച്ചപ്പോൾ “അത് ഞങ്ങളെ കളിയാക്കിയതാണൊ” എന്ന് ചിലപ്പോൾ അവൾക്ക് തോന്നിക്കാണും.. അതായിരിക്കണം ആ നോട്ടത്തിനർത്ഥം,,,, ഞാൻ അവളിൽ നിന്നും നോട്ടംമാറ്റി അനഘയുടെകൂടെ നിൽക്കുന്ന അക്കുവിനെ നോക്കി..